രണ്ടാംഘട്ട ചര്‍ച്ചയ്‌ക്കൊരുങ്ങി ഉത്തര-ദക്ഷിണ കൊറിയകള്‍
സിയൂള്‍: നയതന്ത്രബന്ധം കൂടുതല്‍ ശക്തമാക്കാന്‍ രണ്ടാംഘട്ട ചര്‍ച്ചയ്ക്കു തയാറായി ദക്ഷിണ-ഉത്തര കൊറിയകള്‍. ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടാംഘട്ട ചര്‍ച്ച ആരംഭിക്കുമെന്ന് ഇരു കൊറിയകളുടെയും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ചര്‍ച്ചയിലെ അജന്‍ഡകള്‍ സംബന്ധിച്ച് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
അടുത്ത മാസം നടക്കുന്ന ശൈത്യകാല ഒളിംപിക്‌സില്‍ സംയുക്ത ഐസ് ഹോക്കി പ്രദര്‍ശന മത്സരം നടക്കുമെന്ന് ദ.കൊറിയന്‍ യൂനിഫിക്കേഷന്‍ മന്ത്രാലയ വക്താവ് ബെയ്ക് തെ ഹ്യൂന്‍ പറഞ്ഞു. ഏതെങ്കിലും രാജ്യത്തിനുകീഴില്‍ അണിനിരക്കാതെ വനിതകളുടെ സംയുക്ത ഹോക്കി മത്സരമാണ് നടത്തുകയെന്ന് ബെയ്ക് തെ ഹ്യൂന്‍ പറഞ്ഞു. ഒളിംപിക്‌സിന്റെ ഭാഗമായി ഉ.കൊറിയന്‍ വാദ്യ സംഘത്തെ അയക്കാന്‍ ഇരു രാജ്യങ്ങള്‍ക്കിടയില്‍ ധാരണയായി. 140 അംഗത്തെയാണ് ഉ.കൊറിയ അയക്കുക.
കഴിഞ്ഞയാഴ്ച ഇരു കൊറിയകള്‍ക്കുമിടയില്‍ നടന്ന ഉന്നതതല ചര്‍ച്ചയിലാണ് ഒളിംപിക്‌സിന് പ്രതിനിധികളെ അയക്കാന്‍ തീരുമാനമായത്. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് കൊറിയകള്‍ക്കിടയില്‍ ചര്‍ച്ച നടക്കുന്നത്.
അടുത്ത മാസം ഒന്‍പതുമുതല്‍ ദ. കൊറിയയിലെ പ്യോങ്ചാങിലാണ് ശൈത്യകാല ഒളിംപികസ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."