ബാലികാ ദിനാചരണം: ജില്ലാതല ഉദ്ഘാടനം ഇന്ന് മഞ്ചേരിയില്‍
മലപ്പുറം: ദേശീയ ബാലികാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്നു രാവിലെ ഒന്‍പതിന് മഞ്ചേരി ടൗണ്‍ ഹാളില്‍ എം. ഉമ്മര്‍ എം.എല്‍.എ നിര്‍വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനാകും. കാരവന്‍ എക്‌സിബിഷന്റെ സ്വീകരണോദ്ഘാടനം പി. ഉബൈദുല്ല എം.എല്‍.എ നിര്‍വഹിക്കും.
പെണ്‍കുട്ടികളുടെ ശാക്തീകരണവുമായി ബന്ധപ്പെട്ടു വിവിധ കലാപരിപാടികള്‍, തെരുവ് നാടകം, 18 എന്ന ഡോക്യുമെന്ററി പ്രദര്‍ശനം, ചൈല്‍ഡ് ലൈന്‍ എക്‌സിബിഷന്‍-ഫോട്ടോഗ്രാഫി മത്സരം, അവര്‍ പാടുന്നു എന്ന സംഗീത ശില്‍പവും കാവ്യ ശില്‍പവും എന്നിവ ഉണ്ടാകും.
സാമൂഹികനീതി വകുപ്പ്, ജില്ലാപഞ്ചായത്ത്, മഞ്ചേരി- മലപ്പുറം-കോട്ടക്കല്‍ നഗരസഭകള്‍, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ ഭരണകൂടം എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ നടത്തുന്നത്. ദേശീയ ബാലികാ ദിനാചരണത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സഹകണത്തോടെ സാമൂഹികനീതി വകുപ്പ് നടത്തുന്ന കാരവന്‍ എക്‌സിബിഷന്റെ ജില്ലയിലെ പര്യടനം ഇന്നു സമാപിക്കും.
പെണ്‍കുട്ടികളുടെ സുരക്ഷ, ആരോഗ്യം, സ്വീകാര്യത, പോഷകാഹാരം, ശുചിത്വം, ശാക്തീകരണം, ബാലവിവാഹം തടയല്‍, നിലവിലെ നിയമങ്ങള്‍ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള കാരവന്‍ ജനുവരി 24ന് തിരുവനന്തപുരത്തുനിന്നാണ് പര്യടനം തുടങ്ങിയത്. സാമൂഹിക-സാംസ്‌കാരിക പരിപാടികളും ബാലികമാര്‍ക്കുള്ള 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രങ്ങും വിവിധ വകുപ്പുകളില്‍നിന്നുള്ള സന്ദേശമടങ്ങിയ സ്‌ക്രിപ്റ്റുകള്‍, തെരുവുനാടകം, എക്‌സിബിഷന്‍, വാട്‌സ്ആപ് ഫോട്ടോ മത്സരം എന്നിവയും ഉള്‍ക്കോള്ളിച്ചതാണ് എക്‌സിബിഷന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."