HOME
DETAILS
MAL
കോടിയേരിയുടെ ചൈനാ അനുകൂല പ്രസംഗം: ബി.ജെ.പി പരാതി നല്കി
backup
January 16 2018 | 06:01 AM
തിരുവനന്തപുരം: ചൈനാ അനുകൂല പ്രസംഗം നടത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലിസ് മേധാവിക്ക് ബി.ജെ.പി പരാതി നല്കി.
ബി.ജെ.പി തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ അഡ്വ. എസ്. സുരേഷാണ് പരാതി നല്‍കിയത്. അമേരിക്ക, ജപ്പാന്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായി ചേര്‍ന്ന് ഇന്ത്യ ചൈനയെ വളഞ്ഞിട്ടാക്രമിക്കുന്നുവെന്ന രീതിയില്‍ കോടിയേരി കായംകുളത്ത് നടത്തിയ പ്രസംഗം രാജ്യദ്രോഹമാണെന്ന് പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."