കനാല്‍ വൃത്തിയാക്കാനും എസ്.ഐയെത്തി; കര്‍ഷകര്‍ ഹാപ്പി
തിരൂരങ്ങാടി: കനാലിലെ വെള്ളം കൃഷിഭൂമിയിലെത്തിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് പരിഹാരം കണ്ട എസ്.ഐ അവസാനം കനാല്‍ ശുചീകരിക്കാനും മുന്നിട്ടിറങ്ങി. തിരൂരങ്ങാടി എസ്.ഐ വിശ്വനാഥന് കാരയില്‍ ആണ് തിരൂരങ്ങാടി നഗരസഭയിലെ ചോര്‍പ്പെട്ടി പമ്പ് ഹൗസില്‍ നിന്നുള്ള കനാല്‍ വൃത്തിയാക്കാന്‍ രംഗത്തെത്തിയത്. കനാലില്‍ കല്ലുകളും മറ്റും കിടന്ന് ഒഴുക്ക് തടസപ്പെട്ടതുമായി ബപ്പെട്ട് ഞായറാഴ്ച കര്‍ഷകര്‍ തമ്മിലുണ്ടായ തര്‍ക്കം കയ്യാങ്കളിയില്‍ എത്തിയിരുന്നു. അന്നേ ദിവസം എസ്.ഐയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ കനാലിലെ തടസങ്ങള്‍ നീക്കാന്‍ തീരുമാനിച്ചിരുന്നു. പിന്നീട് എസ്.ഐ തന്നെ കനാല്‍ വൃത്തിയാക്കുന്നതിന് നേതൃത്വം നല്‍കുകയായിരുന്നു.
അഞ്ച് കിലോ മീറ്ററിലധികം വരുന്ന കനാല്‍ മൂന്ന് കിലോ മീറ്ററോളം കഴിഞ്ഞദിവസം വൃത്തിയാക്കി. സമീപവാസികള്‍ അലക്കുന്നതിന് കൊണ്ടുവന്നിട്ട കല്ലും മീന്‍ പിടിക്കുന്നതിന് സ്ഥാപിച്ച വലകളും കാടുകളും നീക്കം ചെയ്താണ് കനാലുകള്‍ വൃത്തിയാക്കിയത്. തിരൂരങ്ങാടി നഗസഭാ കൗണ്‍സിലര്‍മാരായ തലാപ്പില്‍ അയ്യൂബ്, എം.എന്‍ മൊയ്തീന്, വെഞ്ചാലി, സി.കെ നഗര്‍ പാടശേഖരങ്ങളിലെ കര്‍ഷകരായ കുന്നത്തേരി മാലിക്ക്, ഉസ്മാന് ചെമ്മാട്, തിലായില്‍ ഇസ്മായില്‍, എ.കെ മരക്കാരുട്ടി, വി.കെ ആലി ഹാജി, എ.എം അബൂലൈസ്, ടി.എം.എച്ച് സലാം, ഉപ്പുന്തറ അബൂബക്കര്‍, കുന്നത്തേരി അബു, കെ ജലീല്‍, ഹംസ, കെ അലി, സി.എം അഷ്റഫ്, സല്മാന് ഫാരിസ്, എ.വി അംറാസ് എന്നിവരും ചെമ്മാട് യാസ് ക്ലബ്ബ് പ്രവര്‍ത്തകരും കനാല്‍ വൃത്തിയാക്കലിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."