സുപ്രിംകോടതിയിലെ പ്രതിസന്ധി നീങ്ങുമോ?: ജഡ്ജിമാരും ചീഫ് ജസ്റ്റിസും ചര്‍ച്ച നടത്തി
ന്യൂഡല്‍ഹി: സുപ്രിംകോടതിയില്‍ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാന്‍ ജഡ്ജിമാരായ ജസ്തി ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ പി ലൊക്കൂര്‍, കുര്യന് ജോസഫ് എന്നിവരുമായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചര്‍ച്ച നടത്തി. ഇന്ന് രാവിലെ ചീഫ് ജസ്റ്റിസിന്റെ ചേംബറില്‍ 15 മിനിറ്റോളം ഇവര്‍ കൂടിക്കാഴ്ച്ച നടത്തി. ചൊവ്വാഴ്ച്ച രാവിലെ കോടതി കൂടുംമുമ്പാണ് കൂടിക്കാഴ്ച്ച നടത്തിയത്. ചര്‍ച്ച നാളെയും തുടരുമെന്നാണ് സൂചന.
വിവാദ വാര്‍ത്താസമ്മേളനത്തിലേക്ക് നയിച്ച കാര്യങ്ങള്‍ കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായി. സുപ്രിംകോടതിയില്‍ അഞ്ചു ദിവസമായി തുടരുന്ന പ്രതിസന്ധിയ്ക്ക് ഇതോടെ അയവുവരുമെന്നാണ് പ്രതീക്ഷ.
സുപ്രിംകോടതിയിലുണ്ടായ പ്രതിസന്ധിയ്ക്ക് ഇതുവരെ പരിഹാരമായിട്ടില്ലെന്നും രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ രാവിലെ പറഞ്ഞിരുന്നു.,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."