അപകടം ഒഴിവാക്കാന്‍ മുകേഷ് ജൈന്റെ റിഫഌക്ടര്‍ യജ്ഞം
മട്ടാഞ്ചേരി: രാത്രികാല അപകടങ്ങള്‍ ഒഴിവാക്കാന്‍ ജനകീയ പങ്കാളിത്ത ബോധവല്‍ക്കരണവുമായി മുകേഷ് ജൈനിന്റെ റിതഫഌക്ടര്‍ യജ്ഞം. പ്രധാന റോഡുകളിലെ മീഡിയനുകള്‍, പോസ്റ്റുകള്‍, കലങ്കുകള്‍ തുടങ്ങിയവയില്‍ റിഫഌക്ടറുകള്‍ ഘടിപ്പിച്ച് രാത്രി കാലദൃശ്യ സൗകര്യമൊരുക്കിയാണ് മുകേഷ് അപകടരഹിതയാത്രാ ബോധവല്‍ക്കരണം നടത്തുന്നത്. ത്രികോണാകൃതിയിലും വലിയ വട്ടത്തിലുമുള്ള റിഫഌക്ടറുകളാണ് പൊലീസ് സഹായത്തോടെ സ്ഥാപിക്കുന്നത്.
അന്താരാഷ്ട്ര വാഹന നിയമ നിലവാരത്തിലുള്ള റിഫഌക്ടറുകളാണ് സ്ഥാപിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് കൊച്ചിയില്‍ ചില കേന്ദ്രങ്ങളില്‍ തുടക്കം കുറിച്ച ദൗത്യം ഇപ്പോള്‍ സംസ്ഥാനത്തിന് വെളിയിലും കടന്നു. പ്രാദേശിക ജനകീയ പൊലീസ് സഹകരണ ത്തോടെ കോയമ്പത്തുര്‍ അടക്കമുള്ള കേന്ദ്രങ്ങളിലും റിഫഌക്ടര്‍ യജ്ഞം വ്യാപിച്ചു കഴിഞ്ഞു. പൊതുമരാമത്ത് നടത്തേണ്ട പ്രവര്‍ത്തനമാണ് ജൈന്‍ സ്വന്തമായി ചെയ്യുന്നത്.
രാത്രി കാലങ്ങളിലും മഞ്ഞിന്റെ പുകയിലും മഴയത്തും റോഡുകളിലുള്ള തടസങ്ങള്‍ കാണാത്തത് മൂലം ഓട്ടേറെ അപകടങ്ങളും മരണങ്ങളും നടക്കുന്നു. അധികൃതരുടെ ശ്രദ്ധ ക്ഷണിക്കുന്നതോടോപ്പം ജനങ്ങളില്‍ സ്വയം ബോധവല്‍ക്കരണ ശ്രമവുമാണ് ലക്ഷ്യമിടുന്നതെന്നും മുകേഷ് ജൈന്‍ പറഞ്ഞു. ഈ വര്‍ഷം ഇതിനകം 250 ല്‍ ഏറെ കേന്ദ്രങ്ങളില്‍ റിഫളക്ടറുകള്‍ സ്ഥാപിച്ചു കഴിഞ്ഞു.
ടൂറിസം കേന്ദ്രങ്ങള്‍ , പാലങ്ങള്‍ തുടങ്ങിയവ ഇതില്‍പ്പെടും. മുകേഷിന്റെ യാത്രയില്‍ കുറഞ്ഞത് 20ഓളം റിഫഌക്ടറുകളുണ്ടാകും. കുടാതെ റോഡുകളില്‍ അപകട സാധ്യതയൊരുക്കുന്ന പ്രചരണ ബോര്‍ഡുകള്‍ നീക്കുന്നതിലും മുകേഷ് ശ്രമങ്ങളും നടത്തിവരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."