എസ്.എം.ഇയിലെ വിദ്യാര്‍ഥികളുടെ മരണം മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിക്കും
ആര്‍പ്പൂക്കര: എസ്.എം.ഇ യിലെ വിദ്യാര്‍ത്ഥിനി കൊലചെയ്യപ്പെട്ട സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും. പ്രണയം നിരസിച്ചതിന്റെ പേരില്‍ കോട്ടയം എസ് എം യിലെ നാലാം വര്‍ഷം വിദ്യാര്‍ഥിനി ഫിസിയോതൊറാപ്പി വിദ്യാര്‍ത്ഥിനി ഹരിപ്പാട് ചിങ്ങോലി കൃഷ്ണകുമാര്‍ ഉഷാ റാണി ദമ്പതികളുടെ മകള്‍ ലക്ഷ്മി (21) യാണ് കൊലചെയ്യപ്പെട്ടത്.
കൊല്ലം നീണ്ടകര പുത്തന്‍ തുറ കൈലാസ് മംഗലത്ത് സുനീതിന്റെ മകന്‍ ആദര്‍ശ് (25) ന് കൊല ചെയ്തത്. ക്ലാസ് മുറിയിലെത്തി ലക്ഷ്മിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷം ഓടി ലൈബ്രറിയിലെത്തിയ വിദ്യാര്‍ഥിനിയെ പൂര്‍വ വിദ്യാര്‍ഥി കൂടിയായ ആദര്‍ശ് സ്വയം ദേഹത്ത് പെട്രോള്‍ ഒഴിച്ച് ലക്ഷ്മിയെ ചേര്‍ത്തു പിടിച്ച് കയ്യില്‍ കരുതിയ ലൈറ്റര്‍ ഉപയോഗിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ഇരുവരെയും മെഡിക്കല്‍കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അന്നുതന്നെ മരണമടഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി ലക്ഷ്മിയുടെ ബന്ധുക്കളില്‍ നിന്ന് മൊഴി രേഖപ്പെടുത്തുത്താനായിരുന്നില്ല. ഇന്നലെ രാവിലെ ഏറ്റുമാനൂര്‍ സി ഐ എം ജെ മാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഹരിപ്പാടുള്ള ലക്ഷ്മിയുടെ വീട്ടിലെത്തി മാതാ പിതാക്കളില്‍ നിന്നും മൊഴി രേഖപ്പെടുത്തി. 2016 സെപ്തംബര്‍ ആറിന് ലക്ഷ്മി താമസിച്ചിരുന്ന ഗാന്ധിനഗറിലെ വാടക വീട്ടില്‍ ആദര്‍ശ് എത്തിയിരുന്നുവെന്നും ഈ വിവരം വീട്ടുടമ ലക്ഷ്മിയുടെ രക്ഷിതാക്കളെ അറിയിച്ചു. ഉടന്‍ അവിടെയെത്തി ലക്ഷ്മിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും അല്ലാതെ മറ്റ് തരത്തിലുള്ള സംഭവങ്ങള്‍ ഒന്നുമറിയില്ലെന്നും രക്ഷിതാക്കള്‍ മൊഴി നല്‍കി.
എന്നാല്‍ ഒക്ടോബര്‍ 23 ന് ആദര്‍ശിന്റെ കല്ല്യാണത്തിനെ കുറിച്ചോ ലക്ഷ്മി ഇടപെട്ട് അത് മാറ്റിയതിനെക്കുറിച്ച് ഒന്നും മറിയില്ലെന്നും ആദര്‍ശിന്റെ ശല്യം സഹിക്കാതെ വന്നപ്പോഴാണ് കായംകുളം സി ഐ ക്ക് പരാതി നല്‍കിയതെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ ആദര്‍ശിന്റെ വീട്ടുകാര്‍ പറയുന്നത് ആദര്‍ശിന്റെ വിവാഹ നിശ്ചയം മാറ്റിവെയ്ക്കാന്‍ ലക്ഷ്മി ആദര്‍ശിന്റെ പിതാവിനോട് ഫോണിലൂടെ പറഞ്ഞുവെന്നും അതിനാലാണ് വിവാഹം വേണ്ടന്നുവെച്ചതെന്നുമാണ്.
പക്ഷേ ഇത്തരത്തിലുള്ള സംഭവങ്ങളൊന്നും തങ്ങള്‍ക്ക് അറിയില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു.അതിനാല്‍ ആദര്‍ശിന്റെയും ലക്ഷ്മിയുടെയും സുഹൃത്തുക്കളില്‍ നിന്നും മൊഴി രേഖപ്പെടുത്തും. കൂടാതെ ഇവരുടെ എല്ലാവരുടെയും ടെലിഫോണ് കോളുകളും പരിശോധിക്കും. മൊബൈല്‍ ഫോണുകളുടെ കോള്‍ ലിസ്റ്റ് ടുത്ത് കൊലപാതകത്തില്‍ ആര്‍ക്കെങ്കിലും പ്രേരണയുള്‍പ്പെടെയുള്ള പങ്കുണ്ടേണ്ടായെന്ന് അറിയാന്‍ കഴിയുകയുള്ളൂവെന്ന് ഏറ്റുമാനൂര്‍ സി.ഐ എം.ജെ മാര്‍ട്ടിന്‍ പറഞ്ഞു.
ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ സമൂഹത്തിന് തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നതിനാല്‍ അന്വേഷണം പെട്ടെന്ന് പൂര്‍ത്തിയായി തുടര്‍നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."