HOME
DETAILS

പാസ്‌പോര്‍ട്ടുകള്‍ക്ക് ഓറഞ്ച് നിറം നല്‍കാനുള്ള നീക്കം: പ്രവാസികള്‍ക്കിടയിലും പ്രതിഷേധം ശക്തമാകുന്നു

  
backup
January 16 2018 | 09:01 AM

passport-orange-issue-gulf-sector-news

ജിദ്ദ: ഇ.സി.ആര്‍ (എമിഗ്രേഷന്‍ ക്ലിയറന്‍സ് റിക്വയേഡ്) പാസ്‌പോര്‍ട്ടുകള്‍ക്ക് ഓറഞ്ച് നിറം നല്‍കാനുള്ള നീക്കത്തെച്ചൊല്ലി പ്രവാസികള്‍ക്കിടയിലും പ്രതിഷേധം ശക്തമാകുന്നു. പാസ്‌പോര്‍ട്ടിലെ നിറം മാറ്റം കുടിയേറ്റ തൊഴിലാളികളെ രണ്ടാംതര പൗരന്മാരായി കാണുന്നുവെന്നാണു മുഖ്യ ആരോപണം. നിലവില്‍, ഇ.സി.ആര്‍ ആവശ്യമുള്ളവര്‍ക്കും ആവശ്യമില്ലാത്തവര്‍ക്കും (ഇ.സി.എന്‍.ആര്‍) പാസ്‌പോര്‍ട്ടിന് ഒരേ നിറമാണ്. എന്നാല്‍, പാസ്‌പോര്‍ട്ടിലെ നിറം മാറ്റം എമിഗ്രേഷന്‍ പരിശോധനകള്‍ക്കു സഹായകമാകുമെന്നാണു സര്‍ക്കാര്‍ ഉയര്‍ത്തുന്ന വാദം.

പാസ്‌പോര്‍ട്ടുകളുടെ അവസാന പേജില്‍ ചേര്‍ത്തു വന്നിരുന്ന വിവരങ്ങള്‍ ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതോടെ പാസ്‌പോര്‍ട്ട് മേല്‍വിലാസത്തിനു തെളിവായി ഉപയോഗിക്കാന്‍ കഴിയാതെയാവും. പാസ്‌പോര്‍ട്ടിലെ വിവേചനത്തിനെതിരെ വിവിധ ഗള്‍ഫ് നാടുകളിലെ പ്രവാസി കൂട്ടയ്മ രംഗത്തുവന്നു. നാട്ടില്‍ നിന്നിട്ട് മറ്റ് ഗതിയില്ലാതെ മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവരെ അപഹസിക്കുന്നതാണ് ഈ തീരുമാനം. തീരുമാനം നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ സമീപനത്തിനെതിരേ സമാനമനസ്‌കരുമായി ചേര്‍ന്ന് സമരരംഗത്തുണ്ടാകുമെന്നും സഊദി കെ.എം.സി.സി സെന്റര്‍ കമ്മിറ്റി ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി. പാസ്‌പോര്‍ട്ടിന്റെ അവസാന പേജിലെ കുടുംബത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഇല്ലാതാക്കുന്നതിന് പിന്നിലും ദുരൂഹതയുണ്ട്. പ്രവാസിയെ സംബന്ധിച്ച് പാസ്‌പോര്‍ട്ട് നാട്ടിലെ വിവിധ കാര്യങ്ങള്‍ക്കും തന്റെ കുടുംബത്തിലുള്ളവരുടെ ആവശ്യങ്ങള്‍ക്ക് ഗൃഹനാഥന്‍ എന്ന നിലയിലും ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ പുതിയ തീരുമാനം പാസ്‌പോര്‍ട്ടിലെ ഇത്തരം വിവരങ്ങള്‍ അപ്രത്യക്ഷമാകുന്നത് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ പ്രവാസി കുടുംബങ്ങള്‍ക്ക് ഉണ്ടാക്കുമെന്നും സഊദി നവേദയ കമ്മിറ്റി ചൂണ്ടിക്കാട്ടി.

പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ നിന്ന് വിലാസം ഒഴിവാക്കാനുള്ള നീക്കവുമുണ്ട്. യാത്രയ്ക്ക് മാത്രമല്ല, വിലാസം തെളിയിക്കാനുള്ള ഒരു തിരിച്ചറിയല്‍ രേഖയെന്ന നിലക്ക് കൂടി പാസ്‌പോര്‍ട്ട് ഉപയോഗിക്കുന്നവരാണ് ഏറെ പേരും. പ്രത്യേകിച്ചും ആധാര്‍ കാര്‍ഡ് എടുക്കാന്‍ അവകാശമില്ലാത്ത പ്രവാസികള്‍. ആറ് മാസം തുടര്‍ച്ചയായി ഇന്ത്യയില്‍ കഴിയുന്നവര്‍ക്ക് മാത്രമേ ആധാര്‍ എടുക്കാന്‍ കഴിയൂ. ആധാര്‍ മാത്രമല്ല, വോട്ടര്‍ ഐ.ഡി പോലും ഇല്ലാത്തവരാണ് ഭൂരിപക്ഷം പ്രവാസികളും. പാസ്‌പോര്ട്ട് കോപ്പിയും കൊണ്ടാണ് അവര്‍ പല ഓഫിസുകളും കയറിയിറങ്ങുന്നത്. പുതിയ നീക്കം അത്തരക്കാര്‍ക്കും ഒരു തിരിച്ചടിയാവും.

ലോകത്ത് ഒരിടത്തും ഇല്ലാത്ത വിചിത്രമായ അറിയിപ്പാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടായിരിക്കുന്നതെന്നും ഒ.ഐ.സി.സി സഊദി കേന്ദ്ര കമ്മിറ്റി അഭിപ്രായപ്പെട്ടു. അതേ സമയം പാസ്‌പോര്‍ട്ട് നിറംമാറ്റം വിഷയത്തില്‍ വിവിധ പ്രവിശ്യകളിലെ പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. റെഗുലര്‍ പാസ്‌പോര്‍ട്ട് നേവിബ്ലൂ നിറം വിനോദ, ബിസിനസ് യാത്രകള്‍ക്കു നല്‍കുന്ന സാധാരണ പാസ്‌പോര്‍ട്ട്.
ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് മെറൂണ്‍ നിറം ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ക്കും സര്‍ക്കാരിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും നല്‍കുന്നത്.
ഒഫീഷ്യല്‍ പാസ്‌പോര്‍ട്ട് വെള്ള നിറം ഔദ്യോഗിക യാത്രാ ആവശ്യത്തിനു സര്‍ക്കാര്‍ പ്രതിനിധികള്‍ക്കു നല്‍കുന്നത്. എന്നിവയാണ് പാസ്‌പോര്‍ട്ടിലെ പ്രധാന പരിഷ്‌കരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  7 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  7 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  8 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  9 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  9 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago