വെളുത്തുള്ളി ശീലമാക്കിക്കോളൂ.. രോഗങ്ങള്‍ പുറത്ത് നില്‍ക്കും
വെളുത്തുള്ളി കഴിക്കുന്നത് ശീലമാക്കിയാല്‍ പലരോഗങ്ങളെ തടഞ്ഞു നിര്‍ത്താന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്ക് വരേ വെളുത്തുള്ളി നല്‍കുന്നത് നല്ലതാണ്. ശരീരത്തിലെ വിഷമാലിന്യങ്ങളെ പുറംതള്ളുന്നതിന് കരളിനെ സഹായിക്കുന്നുണ്ട് വെളുത്തുള്ളി.
സന്ധിവേദനയും നീര്‍വീക്കവും കുറക്കുന്നതിന് വെളുത്തുള്ളി ഏറേ സഹായകമാണ്. പല്ലുവേദനയില്‍ നിന്ന് ആശ്വാസം നല്‍കാനും വെളുത്തുള്ളി സഹായിക്കുന്നുണ്ട്.
വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിനുകളായ സി, ബി 6, ധാതുക്കളായ സെലിനിയം, മാംഗനീസ് എന്നിവ പ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ വെളുത്തുള്ളി ചേര്‍ക്കുന്നത് ജലദോഷത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
അതുപോലെ ചായയില്‍ വെലുത്തുള്ളി ചേര്‍ത്താല്‍ പനികുറക്കാനും സാധിക്കും. വെളുത്തുള്ളിയിലെ ആന്റിഓക്‌സിഡന്റുകള്‍ കാന്‍സറിനെ പ്രതിരോധിക്കുന്നുണ്ട്. ചിലതരം മുഴകളുടെ വളര്‍ച്ച തടയുന്നതിന് വെളുത്തുള്ളി ഏറേ സഹായകരമാണ്. അമിതമായ കൊഴുപ്പുകള്‍ ഇല്ലാതാക്കാന്‍ തേന്‍വെളുത്തുള്ളി കഴിക്കുന്നത് നല്ലതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."