HOME
DETAILS
MAL
സഊദിയില്‍ പ്രതിദിനം നാടുകടത്തുന്നത് 1135 നിയമലംഘകരെ
backup
February 08 2017 | 10:02 AM
റിയാദ്: സഊദിയില്‍ പ്രതിദിനം നാടുകടത്തുന്നത് 1135 നിയമലംഘകരെയെന്നു കണക്കുകള്‍. സഊദി പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ കഴിഞ്ഞ ഇരുപതു ദിവസത്തെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്.
ഇരുപതു ദിവസത്തിനിടെ 22,700 ഇഖാമ, തൊഴില്‍ നിയമ ലംഘകരെയാണ് സുരക്ഷാ വകുപ്പുകള്‍ നാടുകടത്തിയത്. ഏറ്റവും കൂടുതല്‍ നിയമ ലംഘകരെ നാടുകടത്തിയത് മക്ക പ്രവിശ്യയില്‍ നിന്നാണ്. ആകെ നാടുകടത്തിയവരില്‍ 21 ശതമാനത്തെയും സ്വദേശങ്ങളിലേക്ക് തിരിച്ചയച്ചത് മക്ക പ്രവിശ്യയില്‍ നിന്നാണ്.
റിയാദില്‍ നിന്നും 20 ശതമാനം പേരെയാണ് നാടുകടത്തിയത്. നാടുകടത്തല്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നത് കാത്ത് വിവിധ പ്രവിശ്യകളിലെ അഭയ കേന്ദ്രങ്ങളില്‍ 13,799 നിയമ ലംഘകര്‍ കഴിയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."