സമരം അന്നേ വിജയിച്ചിരുന്നുവെന്ന് എസ്.എഫ്.ഐ; ഇന്നത്തെ കരാറില്‍ ഒപ്പുവച്ചത് എന്തിനായിരിക്കും?
തിരുവനന്തപുരം: ചെറിയൊരു സമരമല്ല തിരുവനന്തപുരം ലോ കോളജിനെതിരെ നടന്നത്. 29 ദിവസം നീണ്ട വിദ്യാര്‍ഥികളുടെ സഹനസമരം ഒടുവില്‍ വിജയം കണ്ടിരിക്കുന്നു. പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് ലക്ഷ്മി നായരെ മാറ്റി, യൂനിവേഴ്സിറ്റി നിയമപ്രകാരം യോഗ്യതയുള്ള പുതിയ പ്രിന്‍സിപ്പലെ നിയമിക്കും തുടങ്ങിയ ഉറപ്പുകളെത്തുടര്‍ന്നാണ് സമരത്തിലിരുന്ന എല്ലാ വിദ്യാര്‍ഥി പ്രസ്താനങ്ങളും സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഈ ഉറപ്പ് പിന്‍വലിച്ചാല്‍ സര്‍ക്കാര്‍ ഇടപെടുമെന്നും കരാറില്‍ പറഞ്ഞു.
എല്ലാ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും ഒരുമിച്ച് നിന്നാണ് സമരം തുടങ്ങിയതെങ്കിലും ജനുവരി 31ന് എസ്.എഫ്.ഐ പിന്മാറിയിരുന്നു. തങ്ങളുടെ ആവശ്യം അംഗീകരിച്ചുവെന്നും പ്രിന്‍സിപ്പലിനെ അഞ്ചു വര്‍ഷത്തേക്ക് വിലക്കിയെന്നും ചൂണ്ടിക്കാണിച്ചാണ് എസ്.എഫ്.ഐ പിന്മാറിയത്. എന്നാല്‍ എസ്.എഫ്.ഐ വഞ്ചിച്ചുവെന്നാരോപിച്ച് മറ്റു വിദ്യാര്‍ഥി സംഘടനകള്‍ സമരം ശക്തമാക്കി. അതേസമയം, തങ്ങളുടെ സമരം വിജയിച്ചുവെന്ന് എസ്.എഫ്.ഐയും അവകാശപ്പെട്ടു.
Read More... ലോ അക്കാദമി: ലക്ഷ്മി നായരെ മാറ്റി, എസ്. എഫ്. ഐ സമരം അവസാനിപ്പിച്ചു
ലക്ഷ്മി നായരെ പൂര്‍ണമായും മാറ്റിനിര്‍ത്തുമെന്നു ധാരണയായതോടെയാണ് മറ്റു വിദ്യാര്‍ഥി സംഘടനകള്‍ നടത്തിവന്നിരുന്ന സമരം പിന്‍വലിക്കാനായത്. എന്നാല്‍ ജനുവരി 31 നു തന്നെ സമരം വിജയിച്ചുവെന്നു കാട്ടി സമരം പിന്‍വലിച്ച എസ്.എഫ്.ഐ ഇപ്രാവശ്യത്തെ കരാറിലും ഒപ്പുവച്ചിരിക്കുകയാണ്. എം വിജിന് എന്ന എസ്.എഫ്.ഐ പ്രതിനിധിയാണ് കരാറില്‍ ഒപ്പുവച്ചിരിക്കുന്നത്. സമരം അന്ന് വിജയിച്ചിരുന്നുവെങ്കില്‍ എന്തിനാണ് ഇന്ന് വീണ്ടും ഒപ്പുവച്ചതെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."