എ.ഐ.എ.ഡി.എം.കെ: പനീര്‍സെല്‍വത്തിന് പിന്തുണ കൂടുന്നു
ചെന്നൈ; തമിഴ് രാഷ്ട്രീയത്തില്‍ പ്രതിസന്ധികള്‍ തുടരുന്നതിനിടെ കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വത്തിന് പിന്തുണയുമായി ഒരു എ.ഐ.ഡി.എം.കെ എം.എല്‍.എ കൂടി രംഗത്ത്.
ഇതോടെ പനീര്‍സെല്‍വത്തിന് പിന്തുണ നല്കുന്ന എം.എ.ല്‍.എമാരുടെ എണ്ണം നാലായി.
വാസുദേവനല്ലൂര്‍ എം.എല്‍.എ മനോഹരനാണ് പനീര്‍ സെല്‍വത്തിന് പിന്തുണയുമായി എത്തിയത്
അതേസമയം നാളെ ഗവര്‍ണര്‍ ചെന്നൈയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. വി.കെ ശശികലയും ഒ.പനീര്‍സെല്‍വവും ഗവര്‍ണറെ കാണും.
ഗവര്‍ണറുടെ ഇടപെടലോടുകൂടിയാണ് ശശികല മുഖ്യമന്ത്രിയാകാനുള്ള സത്യപ്രതിജ്ഞ വൈകിയത്.
ചെവ്വാഴ്ച രാത്രി പനീര്‍സെല്‍വം വാര്‍ത്താസമ്മേളനത്തില്‍ വിവാദങ്ങളുമായി രംഗത്തെത്തിയതോടെയാണ് തമിഴ് രാഷ്ട്രീയത്തില്‍ വീണ്ടും പ്രതിസന്ധി ഉടലെടുത്തത്.
അതേസമയം 130 എം.എല്‍.എ മാരുടെ പിന്തുണയാണ് ശശികല അവകാശപ്പെടുന്നത്.
അഴിമതി കേസുകള്‍ ശശികലയുടെ മുഖ്യമന്ത്രിയാവാനുള്ള ശ്രമങ്ങള്‍ക്ക് വെല്ലുവിളിയാണ്.
ശശികലയെ പിന്തുണയ്ക്കുന്ന എം.എല്‍.എമാരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി
പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ക്ക് കാരണം ഡി.എം.കെ: ശശികല
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."