HOME
DETAILS
MAL
കരിപ്പൂരില്‍ നിന്ന് ഹജ്ജ് സര്‍വിസ്: സംസ്ഥാന ഹജ്ജ് കമ്മിറ്റി കേന്ദ്രത്തിന് കത്ത്നല്‍കും
backup
February 08 2017 | 19:02 PM
കൊണ്ടോട്ടി: ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി കരിപ്പൂരിനെ പരിഗണിക്കുക, അപേക്ഷകര്‍ക്ക് അനുസൃതമായി ഹജ്ജ് ക്വാട്ട വീതിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന ഹജ്ജ് കമ്മിറ്റി 13ന് കേന്ദ്രത്തിന് കത്ത്നല്‍കും.
കേന്ദ്രമന്ത്രി, ഹജ്ജ് കാര്യവകുപ്പ് മന്ത്രി, ഹജ്ജ് കമ്മിറ്റി ചെയര്മാന്, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി കത്ത്നല്കുക.
കേരളത്തിലെ മുഴുവന്‍ എം.പിമാര്‍ക്കും ഇതു സംബന്ധിച്ച് ഹജ്ജ് കമ്മിറ്റി കത്ത് നല്‍കും. സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം 18ന് ശനിയാഴ്ച 11ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."