കോഴിക്കോട് റെയില്‍വേ സ്റ്റേഷന് നവീകരണത്തിനു തുടക്കമായി
ന്യൂഡല്‍ഹി: അന്താരാഷ്ട്ര നിലവാരത്തിലേക്ക് കോഴിക്കോട് റെയില്‍വേ സ്റ്റേഷനെ ഉയര്ത്താനായുള്ള നവീകരണ പദ്ധതിക്കു തുടക്കമായി.
ന്യൂഡല്‍ഹിയിലെ റെയില്‍വേ ഭവനില്‍ കേന്ദ്ര റയില്‍വേ മന്ത്രി സുരേഷ് പ്രഭുവാണ് കോഴിക്കോട് സ്റ്റേഷന് അടക്കമുള്ള 23 സ്റ്റേഷനുകളുടെ നവീകരണ പദ്ധതി ഉദ്ഘാടനം ചെയതത്.
പ്രധാനമന്ത്രി പ്രഖ്യാപിച്ച 100 റെയില്‍വേ സ്റ്റേഷനുകള്‍ ലോക നിലവാരത്തില്‍ ഉയര്‍ത്തുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 23 സ്റ്റേഷനുകളുടെ നവീകരണത്തിനാണ് തുടക്കമായത്.
കോഴിക്കോട് എം.പി എം.കെ രാഘവന്റെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ദക്ഷിണേന്ത്യയില്‍ കോഴിക്കോട്, ചെന്നൈ സ്റ്റേഷനുകള്‍ മാത്രമാണ് റെയില്‍വേയുടെ 10,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഫുഡ് കോര്‍ട്ട്, ഷോപ്പിങ് മാള്‍,പൂര്‍ണമായും ശീതീകരിച്ച യാത്രക്കാരുടെ വിശ്രമ ലോഞ്ച്, ഏക്സലേറ്ററുകള്, ലിഫ്റ്റുകള്‍ തുടങ്ങി അന്താരാഷ്ട്ര നിലവാരത്തിലുള്ള മുഴുവന്‍ സൗകര്യങ്ങളും കോഴിക്കോട് സ്റ്റേഷനിലും നടപ്പിലാക്കുമെന്ന് റെയില്‍വേ മന്ത്രി വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."