എം.ജി സര്‍വകലാശാലാ അറിയിപ്പുകള്- 09-02-2017
അപേക്ഷാതിയതി
സ്കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടിലെ നാലാം സെമസ്റ്റര്‍ എല്‍.എല്‍.ബി (ത്രിവര്‍ഷ-4പി.എം-9പി.എം) ഡിഗ്രി പരീക്ഷകള്‍ ഫെബ്രുവരി 23ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ ഫെബ്രുവരി 14 വരെയും 50 രൂപ പിഴയോടെ 15 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 17 വരെയും സ്വീകരിക്കും. റഗുലര്‍ വിദ്യാര്‍ഥികള്‍ 100 രൂപയും വീണ്ടുമെഴുതുന്നവര്‍ ഒരു പേപ്പറിനു 20 രൂപയും (പരമാവധി 100) സി.വി.ക്യാംപ് ഫീസായി നിശ്ചിത അപേക്ഷാഫീസിനു പുറമേ അടക്കണം.
പരീക്ഷാതിയതി
സ്കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടിലെ ഒന്നു മുതല്‍ 10 വരെ സെമസ്റ്റര്‍ ബി.എ എല്‍.എല്‍.ബി (പഞ്ചവത്സര-ഓണേഴ്സ്) പുതിയ സ്കീം - മേഴ്സിചാന്‍സ് ഡിഗ്രി പരീക്ഷകള്‍ ഫ്രെബ്രുവരി 17 ന് ആരംഭിക്കും.
പരീക്ഷാഫലം
2016 ഏപ്രില്‍, ഒക്ടോബര്‍ മാസങ്ങളില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ ഫുഡ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി (പി.ജി.സി.എസ്.എസ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ ഫെബ്രുവരി 20 വരെ സ്വീകരിക്കും.
ജര്‍മ്മന്‍ കോണ്‍സല്‍
ജനറലുമായി
ചര്‍ച്ച നടത്തി
വിവിധ പഠനവകുപ്പുകളും ജര്‍മ്മനിയിലെ സര്‍വകലാശാലകളുമായി അക്കാദമിക സഹകരണത്തിനുള്ള സാധ്യതയെപ്പറ്റി സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് ഹാളില്‍ ജര്‍മ്മന്‍ കോണ്‍സുലേറ്റ് പ്രതിനിധികളുമായി ചര്‍ച്ച നടത്തി. ജര്‍മ്മനിയിലെ 129 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലിസ്റ്റ് വൈസ്ചാന്സിലര് ഡോ : ബാബു സെബാസ്റ്റ്യന്‍ പ്രതിനിധികള്‍ക്കു കൈമാറി. എം.ജി സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ കോപ്പറേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രാഥമിക ചര്‍ച്ച, സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പിടുന്നതിന്റെ സാധ്യതകളും ആരായുകയുണ്ടായി. ജര്‍മ്മന്‍ കോണ്‍സല്‍ ജനറല്‍ മാര്‍ഗിറ്റ് ഹെല്‍വിഗ് ബോയിറ്റ് ഡോ : സെയ്ദ് ഇബ്രാഹിം, ഡോ : മഞ്ജുള മുണ്ടക്കാന, ഡോ സാബുതോമസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."