HOME
DETAILS
MAL
ലോറിയിടിച്ച് അജ്ഞാത യുവാവ് മരിച്ചു
backup
February 09 2017 | 02:02 AM
കൊല്ലം: നഗരത്തില്‍ ലോറിയിടിച്ച് കാല്‍നടയാത്രികനായ അജ്ഞാത യുവാവ് മരിച്ചു. അഞ്ചുകല്ലുംമൂട്ടില്‍ ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു അപകടം. മുളങ്കാടകം- അമ്മച്ചിവീട് റോഡിലൂടെ വരികയായിരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ലോറി , റോഡരികിലൂടെ വരികയായിരുന്ന യുവാവിനെ ഇടിച്ചിടുകയായിരുന്നു.
യുവാവിന്റെ തലയലൂടെ ലോറി കയറിയിറങ്ങി. തല്‍ക്ഷണം മരിച്ചു. ലോറിയും ഡ്രൈവറേയും കൊല്ലം ട്രാഫിക് പൊലിസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ജില്ലാആശുപത്രിയില്‍ മോര്‍ച്ചറിയില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."