HOME
DETAILS
MAL
പ്രമുഖ സെര്‍ബ് നേതാവ് കൊസോവയില്‍ വെടിയേറ്റു മരിച്ചു
backup
January 17 2018 | 03:01 AM
പ്രിസ്റ്റിന: പ്രമുഖ സെര്‍ബ് രാഷ്ട്രീയ പ്രവര്ത്തകന് ഒലിവര്‍ ഇവാനോവിക് വെടിയേറ്റു മരിച്ചു. കഴിഞ്ഞ ദിവസം രാവിലെ കൊസോവയില്‍ ഇവാനോവിക്കിന്റെ നേതൃത്വത്തിലുള്ള സംഘടനയായ ഫ്രീഡം, ഡെമോക്രസി ആന്‍ഡ് ജസ്റ്റിസ്(എസ്.ഡി.പി)യുടെ ഓഫിസില്‍ വച്ചായിരുന്നു സംഭവം. ഇവിടെയെത്തിയ അജ്ഞാതന്‍ ഇവാനോവിക്കിനു നേരെ അഞ്ചുതവണ നിറയൊഴിക്കുകയായിരുന്നു. ഉടന്‍ മിട്രോവിക്ക നഗരത്തിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു.
സെര്‍ബിയയും കൊസോവയും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനിന്ന സമയത്തും സമവായത്തിന്റെ ശബ്ദമായി നിലനിന്ന നേതാവായിരുന്നു ഇവാനോവിക്. സെര്‍ബ് രാഷ്ട്രീയക്കാരിലെ മിതവാദിയായാണ് അദ്ദേഹം അറിയപ്പെട്ടത്. കൊസോവ ആഭ്യന്തരയുദ്ധ സമയത്ത് യു.എന്‍, നാറ്റോ, യൂറോപ്യന്‍ യൂനിയന്‍ എന്നിവയ്ക്കിടയില്‍ മധ്യസ്ഥന്റെ റോളും അദ്ദേഹം വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."