HOME
DETAILS

മത്സ്യകൃഷിയുടെ വ്യാപനം: ഗ്രാമപഞ്ചായത്തുകള്‍ തുക വകയിരുത്തണം: എ.സി.ഡബ്ല്യു.എഫ്

  
backup
February 09 2017 | 05:02 AM

%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%a8%e0%b4%82

കല്‍പ്പറ്റ: ജില്ലയിലെ ഉള്‍നാടന്‍ മത്സ്യകൃഷിയുടെ വ്യാപനത്തിന് ഗ്രാമപഞ്ചായത്തുകള്‍ മത്സ്യകൃഷിക്കും അനുബന്ധ പ്രവൃത്തികള്‍ക്കും തുക വകയിരുത്തണമെന്ന് അക്വാകള്‍ച്ചര്‍ കോഡിനേറ്റേഴ്‌സ് വെല്‍ഫെയര്‍ ഫോറം ജില്ലാ കമ്മിറ്റി ഫിഷറീസ് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
അലങ്കാരമത്സ്യം വളര്‍ത്തല്‍, മത്സ്യക്കുളങ്ങള്‍ക്കുള്ള സംരക്ഷണ വല എന്നീ പദ്ധതികള്‍ വയനാട് ജില്ലയിലെ മത്സ്യ കര്‍ഷകര്‍ക്ക് ഏറെ ഉപകാരപ്രദമാവും. ജില്ലയില്‍ നിലവില്‍ അയ്യായിരത്തോളം കര്‍ഷകര്‍ മത്സ്യകൃഷി ചെയ്തു വരുന്നുണ്ട്. കുളം കുഴിക്കുന്നതിനും നിലവിലെ കുളങ്ങള്‍ നവീകരിക്കുന്നതിനുമുള്ള ധനസഹായം കാലോചിതമായി പരിഷ്‌കരിക്കപ്പെട്ടാല്‍ കൂടുതല്‍ കര്‍ഷകരെ ഈ രംഗത്തേക്ക് കൊണ്ടു വരുന്നതിന് സാധിക്കും.
അതോടൊപ്പം തന്നെ വയലുകളില്‍ കുളം കുഴിക്കുന്നതിനുള്ള നിബന്ധനകളില്‍ ഇളവ് വരുത്തണം. അയ്യായിരത്തോളം വരുന്ന കര്‍ഷകരും മത്സ്യകൃഷി മേഖലയില്‍ നിരവധി പ്രവര്‍ത്തനങ്ങളും നല്ല രീതിയില്‍ നടന്നുവരുന്ന ജില്ലയിലെ ഓഫിസ് സംവിധാനത്തിലും, ജീവനക്കാരിലുള്ള എണ്ണക്കുറവും ജോലി ഭാരവും കണക്കിലെടുത്ത് നിലവിലെ അസിസ്റ്റന്റ് ഡയരക്ടര്‍ ഓഫിസ്, ഡെപ്യൂട്ടി ഡയരക്ടര്‍ ഓഫിസാക്കി ഉയര്‍ത്തി കൂടുതല്‍ സാങ്കേതിക വിഭാഗം ജീവനക്കാരെ നിയമിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മത്സ്യകൃഷിയുടെ പ്രോത്സാഹനത്തിന് സര്‍ക്കാര്‍ നടപ്പിലാക്കിയ മത്സ്യ സമൃദ്ധി പദ്ധതിയുടെ ഭാഗമായുള്ള പഞ്ചായത്ത്തല മത്സ്യകര്‍ഷക ക്ലബ്ബുകള്‍ക്കും കര്‍ഷക സംഘങ്ങള്‍ക്കും പ്രവര്‍ത്തന മൂലധനം നല്‍കുക, ഉള്‍നാടന്‍ പ്രദേശങ്ങളില്‍ മത്സ്യകൃഷിയുടെ വ്യാപനത്തിനായി പ്രവര്‍ത്തിക്കുന്ന അക്വാകള്‍ച്ചര്‍ കോഡിനേറ്റര്‍മാരുടെ വേതനം കാലോചിതമായി പരിഷ്‌ക്കരിക്കണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഷമീം പാറക്കണ്ടി, ജനറല്‍ സെക്രട്ടറി പി വിജയകുമാര്‍, ട്രഷറര്‍ വി.എ അഗസ്റ്റിന്‍, സി.എസ് ബെന്നി രാജി ഹരീന്ദ്രനാഥ്, മോളി പൗലോസ്, ഷോളി ജോര്‍ജ്, വി.എം സ്വപ്‌ന, ടി കെന്നഡി, ഗീത സജീവ്, അബൂബക്കര്‍ സാദിഖ്, പി.എ സണ്ണി, ടി.കെ പ്രസീത, പൂര്‍ണ്ണിമ മനോജ്, സിന്ധു ജോസ്, സിനി രാമചന്ദ്രന്‍, കെ.എസ് പ്രജിത, ലിസി ജോസഫ്, ടി.കെ ജ്യോസ്‌ന, ധന്യപോള്‍, സിജി മാത്യു, വി.ടി ഷെറിന്‍, രതീഷ്‌കുമാര്‍, എം സമൂന, സിന്ധുമോള്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് മന്ത്രിക്ക് നിവേദനം നല്‍കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  23 minutes ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  29 minutes ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  an hour ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  an hour ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  2 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  2 hours ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  3 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  3 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  4 hours ago