ചെന്നിത്തലയെ വിമര്‍ശിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം
കൊല്ലം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരസ്യമായി വിമര്‍ശിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം. സഹോദരന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന ശ്രീജിത്തിനെ പിന്തുണക്കാന്‍ എത്തിയ ചെന്നിത്തലയെ വിമര്‍ശിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ആന്‍ഡേഴ്‌സന്റെ ശാസ്താംകോട്ടയിലെ വീടിനു നേരെ കഴിഞ്ഞദിവസം രാത്രിയാണ് ആക്രമണമുണ്ടായത്.
ആക്രമികള്‍ വീടിന് കല്ലെറിഞ്ഞു. ആക്രമണം നടക്കുമ്പോള്‍ ആന്‍ഡേഴ്‌സന്റെ മാതാപിതാക്കള്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.
ഭീതിയോടെയാണ് കഴിയുന്നതെന്നും തങ്ങള്‍ക്കും മകനും വധഭീഷണി ഉണ്ടെന്നും ആന്‍ഡേഴ്‌സന്റെ മാതാവ് മേഴ്‌സി പറഞ്ഞു. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന ശ്രീജിത്തിനെ പിന്തുണക്കാന്‍ ചെന്നിത്തല എത്തിയപ്പോഴാണ് ആന്‍ഡേഴ്‌സണ്‍ വിമര്‍ശനമുന്നയിച്ചത്. ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ താങ്കളെ വന്നുകണ്ട ശ്രീജിത്തിന് എന്ത് സഹായമാണ് നല്‍കിയതെന്നായിരുന്നു ചോദിച്ചത്.
എന്നാല്‍ ചെന്നിത്തല ഇതിനു മറുപടിയായി ആന്‍ഡേഴ്‌സനോട് തട്ടിക്കയറുകയും ആക്ഷേപിക്കുകയും ചെയ്തിരുന്നു.
സംഘടനയ്ക്ക് കൊടി പിടിക്കാനും പോസ്റ്റര്‍ ഒട്ടിക്കാനും മുദ്രാവാക്യം വിളിക്കാനും ഇതി താനില്ലെന്ന് ആന്‍ഡേഴ്‌സണ്‍ ഇതേ തുടര്‍ന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വീടിനുനേരെ ആക്രമണമുണ്ടായത്.
കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ആന്‍ഡേഴ്‌സണ്‍ നേരത്തെ ശാസ്താംകോട്ട ഡി. ബി കോളജ് കെ.എസ്.യു യൂനിറ്റ് ഭാരവാഹിയും ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."