മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവം: പ്രതികളുടെ അറസ്റ്റ് വൈകുന്നു
നിലമ്പൂര്‍: മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റു ചെയ്യാന്‍ പൊലിസ് തയ്യാറാവുന്നില്ലെന്ന് ആക്ഷേപം. പ്രതികള്‍ പൊലിസിന്റെ കണ്‍വെട്ടത്ത് തന്നെ ഉണ്ടെന്നിരിക്കെ ഒളിവിലാണെന്നാണ് പൊലിസ് പറയുന്നത്. ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ് അറസ്റ്റ് വൈകിപ്പിക്കാന്‍ കാരണമെന്ന് സൂചനയുണ്ട്.
നിലമ്പൂര്‍-നായാടംപൊയില്‍ റോഡില്‍ കക്കാടംപൊയിലിനടുത്ത് കഴിഞ്ഞ ക്രിസ്മസ് ദിനത്തിലാണ് യുവതിയായ മാധ്യമ പ്രവര്‍ത്തകക്കും സഹോദരന്, സുഹൃത്ത് എന്നിവര്‍ക്കും സദാചാര ഗുണ്ട ചമഞ്ഞ ഏതാനും പേരില്‍ നിന്ന് അപമാനം ഏല്‍ക്കേണ്ടിവന്നത്.
പരാതി നല്‍കിയിട്ടും പൊലിസ് പെറ്റികേസിലൊതുക്കിയെന്ന് കാണിച്ച് യുവതി ഡി.ജി.പിക്കും എസ്.പിക്കും പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് കേസന്വേഷണം മലപ്പുറത്തെ ഡി.വൈ.എസ്.പി. സുരേഷ് കുമാറിന് കൈമാറി. എന്നാല്‍ വിശദമായ മൊഴിയെടുത്ത് കേസ് വിപുലപ്പെടുത്തിയെന്നല്ലാതെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ഇതുവരെയും പൊലിസ് തയ്യാറാിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."