HOME
DETAILS
MAL
നിവേദനം നല്‍കും
backup
May 28 2016 | 22:05 PM
വൈക്കം :ഉദയനാപുരം-നേരേകടവ് റോഡ് എത്രയുംവേഗം വീതികൂട്ടി പുനര്‍നിര്‍മിക്കണമെന്നും നേരേകടവ്-മാക്കേക്കടവ് പാലം യാഥാര്‍ത്ഥ്യമാക്കണമെന്നും ആവശ്യപ്പെട്ട് വൈക്കം യൂത്ത് ക്ലബ്ബ് മന്ത്രി ജി.സുധാകരന് നിവേദനം നല്‍കും. നിലവില്‍ ചേര്‍ത്തല ഭാഗത്തേക്കുള്ള എളുപ്പമാര്‍ഗമാണ് നേരേകടവ്-മാക്കേക്കടവ് ജങ്കാര്‍ സര്‍വീസ്. തൈക്കാട്ടുശ്ശേരി-തുറവൂര്‍ പാലം ഗതാഗതത്തിന് തുറന്നുകൊടുത്തതോടെ നേരേകടവ്-മാക്കേക്കടവ് കടത്തുകടന്നാല്‍ ചേര്‍ത്തല, കൊച്ചി ഭാഗങ്ങളിലേക്ക് എളുപ്പം എത്തിച്ചേരുവാന്‍ സാധിക്കും. ഇതുമൂലം നേരേകടവ് ജങ്കാറിലേക്ക് ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് എത്തിച്ചേരുന്നത്. ഈ സാഹചര്യത്തില്‍ വാഹനഗതാഗതം സുഗമമാക്കുന്നതിന് എത്രയും വേഗം ഉദയനാപുരം-നേരേകടവ് റോഡ് വീതികൂട്ടി പുനര്‍നിര്‍മിക്കണമെന്ന് യൂത്ത് ക്ലബ്ബ് യോഗം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."