ഭരണസ്തംഭനവും അഴിമതിയും അവസാനിപ്പിക്കണമെന്നാശ്യപ്പെട്ട് ഉപവാസവും ജനകീയ കൂട്ടായ്മയും സംഘടിപ്പിച്ചു
തൃപ്പൂണിത്തുറ: ഉദയംപേരൂര്‍ പഞ്ചായത്തിലെ ഭരണസ്തംഭനവും അഴിമതിയും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിന് മുന്നില്‍ സി.പി.എം നേതൃത്വത്തില്‍ ജനപ്രതിനിധികളുടെ ഉപവാസവും ജനകീയ കൂട്ടായ്മയും സംഘടിപ്പിച്ചു. ഉപവാസവും ജനകീയ കൂട്ടായ്മയും സി.പി.എം ജില്ല സെക്രട്ടറിയേറ്റ് അംഗം എം.സി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി.കെ സുബ്രഹ്മണ്യന്‍ അധ്യക്ഷനായി.സി.പി.എം ഏരിയ സെക്രട്ടറി ടി.സി ഷിബു, ടി.കെ പ്രസാദ്, എം.എല്‍ സുരേഷ്, കെ.എസ് ദേവരാജന്‍ ,അജിത സലിം ,എന്‍ എം മിത്രന്‍ എന്നിവര്‍ സംസാരിച്ചു.
കുടുംബശ്രീ അംഗങ്ങളെയും തൊഴിലുറപ്പ് തൊഴിലാളികളെയും അപമാനിക്കുന്ന വൈസ് പ്രസിഡണ്ടിന്റെ നടപടി അവസാനിപ്പിക്കുക, കുടുംബശ്രീ അംഗങ്ങളില്‍ നിന്ന് അനധികൃതമായി ഈടാക്കിയ പിഴ തുക തിരിച്ച് നല്‍കുക, ഇ.എം.എസ് കംപ്യൂട്ടര്‍ സെന്റര്‍ തുറന്ന് പ്രവര്‍ത്തിക്കുക, കുടുംബശ്രീയ തകര്‍ക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. സമരത്തിന് മുന്നോട്ടിയായി ഐ ഒ സി ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പ്രകടനത്തില്‍ സ്ത്രീകള്‍ അടക്കം നിരവധി പേര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."