HOME
DETAILS

എസ്‌വൈഎസ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച തഖ്‌വിയ പ്രവര്‍ത്തക ക്യാമ്പ് പുത്തനുണര്‍വായി

  
backup
January 17 2018 | 14:01 PM

soudi-news-sys-riyad-central-commitee


റിയാദ്: എസ്‌വൈഎസ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച തഖ്‌വിയ പ്രവര്‍ത്തക ക്യാമ്പ് പുത്തനുണര്‍വായി. ഏറെ ആവേശവും ചിന്താര്‍ഹവുമായ സെഷനുകള്‍ കൊണ്ട് സമ്പുഷ്ടമായ ഏകദിന ക്യാംപിലെ പ്രവര്‍ത്തക നിറ സാന്നിധ്യം ഏറെ ശ്രദ്ധേയമായിരുന്നു.

റിയാദ് സഫ മക്ക ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിക്ക് രാവിലെ 9 മണിയോടെയാണ് തുടക്കം കുറിച്ചത്. ഉദ്ഘാടന സെഷനില്‍ ഷാഹിദ് ഫൈസിയുടെ പ്രാര്‍ത്ഥനയോടെയാണ് ക്യാംപിനു തുടക്കമായത്.

ഉദ്ഘാടന സെഷനില്‍ എസ് വൈ എസ് സഊദി നാഷണല്‍ കമ്മിറ്റി ട്രഷറര്‍ സൈതലവി ഫൈസി പനങ്ങാങ്ങര അധ്യക്ഷത വഹിച്ചു. കെ എം സി സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് മാമുക്കോയ ഉദ്ഘാടനം ചെയ്തു.

മുഹമ്മദ് കുട്ടി വയനാട്, ഹമീദ് മണ്ണാര്‍ക്കാട്, മജീദ് നരിക്കുനി എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് മണ്ണേരി കണ്ണൂര്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് നടന്ന ളുഹാ സെഷനില്‍ ഗഹനമായ രീതിയില്‍ ഇസ്മായില്‍ ഹുദവി വിഷയാവതരണം നടത്തി.

റഫീഖ് കൂളി വയലിന്റെ ആശംസയോടെ ളുഹാ നികാരത്തിനു ശേഷം 'ആത്മീയത' സെഷനില്‍ റിയാദിലെ പ്രമുഖ പ്രഭാഷകനും റിയാദ് എസ് കെ ഐ സി വൈസ് പ്രസിഡണ്ട് കൂടിയായ മുസ്തഫ ബാഖവി പെരുമുഖം ആത്മീയത നല്‍കുന്ന അനുഭൂതിയിലേക്ക് അംഗങ്ങളെ നയിക്കുന്ന മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു.

ജുമുഅക്ക് ശേഷം യാസീന്‍ പാരായണവും തുടര്‍ന്ന് മയ്യിത്ത് നിസ്‌കാരവും നടന്നു. 'ആദര്‍ശ സെഷനില്‍' പ്രസിഡണ്ട് അബൂബക്കര്‍ ഫൈസി വെള്ളില അധ്യക്ഷത വഹിച്ചു. ഒഐസിസി പ്രസിഡണ്ട് കുഞ്ഞി കുമ്പള ഉല്‍ഘാടനം ചെയ്തു.

സിറാജുദ്ദീന്‍, നാസര്‍ മാങ്കാവ്, മുഹമ്മദ് വേങ്ങര, മജീദ് കളറോഡ് സംസാരിച്ചു. തുടര്‍ന്ന് മുഖ്യ അതിഥിയായെത്തിയ കേരളത്തിലെ പ്രമുഖ മത കലാലയമായ നന്തി ജാമിഅ ദാറുസ്സലാം പ്രൊഫസര്‍ ഹാഫിള് ഷക്കീര്‍ ഹൈത്തമിയുടെ ഗഹനമായ പഠന ക്ലാസ് നടന്നു.

അഹ്‌ലു സുന്നയുടെ ആധികാരികത തെളിവുകള്‍ സഹിതം അക്കമിട്ടു നിരത്തിയ പ്രഭാഷണം സമസ്തയുടെ പ്രവര്‍ത്തന ഗോദയിലേക്കു കയറി സമസ്തയെ നയിച്ച മഹാന്മാരുടെ ചരിത്രങ്ങളോടെ ആരായിരിക്കണം ആരാകണം ഒരു സമസ്തയുടെ പ്രവര്‍ത്തകന്‍ എന്ന് വിശദമായി പ്രസംഗത്തില്‍ അദ്ദേഹം പ്രവര്‍ത്തകരെ ഉണര്‍ത്തി.

'സംഘടന സംഘാടനം' എന്ന വിഷയത്തില്‍ മുഹമ്മദ് കോയ വാഫി ക്ലാസ്സെടുത്തു. പുതിയ പദ്ധതികള്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി അവതരിപ്പിച്ചു. അഷ്‌റഫ് കല്‍പകഞ്ചേരി സംശയ നിവാരണത്തിന് നേതൃത്വം നല്‍കി. അഷ്‌റഫ് സാഹിബ് പഴയ കല അനുഭവങ്ങള്‍ പങ്കുവച്ചു.

സംഘടന ചര്‍ച്ചയില്‍ ഷൗഖത്ത് കടമ്പോട് ,ഗഫൂര്‍ ഒളവട്ടൂര്‍, ഹംസത്തലി മലപ്പുറം, ബഷീര്‍ സുള്ളിയ, തുടങ്ങിയവര്‍ സംസാരിച്ചു. മാള മുഹ്‌യിദ്ദീന്‍ സാഹിബ് ചര്‍ച്ച ക്രോഡീകരിച്ച് സംസാരിക്കുകയും സൈദലവി ഫൈസി മറുപടി നല്‍കുകയും ചെയ്തു. സുബൈര്‍ ഹുദവി നന്ദിയോടെ മഗ്‌രിബ് നിസ്‌കാരത്തോടെയാണ് ക്യാംപിനു സമാപനമായത്. ഇസ്ഹാഖ് താനൂര്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി.

മുഹമ്മദ് മണ്ണേരി, സുബൈര്‍ ഹുദവി, കെപി മുഹമ്മദ് കാസര്‍ഗോഡ്, ആബിദ് കൂമണ്ണ, മുഹമ്മദ് കണ്ണൂര്‍, ഫൈസല്‍ മമ്പാട്, ഉമര്‍ ഫൈസി ചെരക്കാപറമ്പ്, ശിഹാബ് വേങ്ങൂര്‍, മുബാറക് ഹുദവി, ഇബ്‌റാഹീം മഞ്ചേശ്വരം, മൂസ പട്ട, ജാഫര്‍ സ്വഫാമക്ക, ഷഫീഖ് മട്ടന്നൂര്‍, സലിം വാഫി തവനൂര്‍, തേനിങ്ങള്‍ അഹമ്മദ് കുട്ടി, സ്വാലിഹ് അമ്മിനിക്കാട്, റഫീഖ് കൂളിവയല്‍ നേതൃത്വം നല്‍കി. സമാപനത്തോടനുബന്ധിച്ചു നടന്ന പ്രാര്‍ത്ഥനാ മജിലിസിനു ഇര്‍ഷാദ് ദാരിമി മംഗലാപുരം നേതൃത്വം നല്‍കി.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം കൂട്ടി, ഇൻഷുറൻസ് ഇല്ലെങ്കിൽ വീസ പുതുക്കാനാവില്ല

uae
  •  2 months ago
No Image

നാലു ദിവസത്തിനിടെ ഹിസ്‌ബുല്ലയുടെ നേതാക്കളുൾപ്പെടെ 250 അംഗങ്ങളെ വധിച്ചെന്ന് ഇസ്റാഈൽ

International
  •  2 months ago
No Image

ദുബൈ; നമ്പർ പ്ലേറ്റുകൾ ലേലത്തിന്

uae
  •  2 months ago
No Image

കോഴിക്കോട് വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാക്കള്‍ പിടിയില്‍

Kerala
  •  2 months ago
No Image

എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ ഡിജിപിയുടെ റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിന് സമര്‍പ്പിക്കും

Kerala
  •  2 months ago
No Image

വയനാട് ദുരന്തം; കേന്ദ്ര സഹായം വൈകുന്നതില്‍ നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയിലെ വൈദ്യുതി തടസം; മനഃപൂര്‍വമായ വീഴ്ചയെന്ന് റിപ്പോര്‍ട്ട്; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

പരോളില്‍ നാട്ടിലിറങ്ങി അവധി തീരാനിരിക്കെ വീട്ടില്‍ ചാരായം വാറ്റല്‍; ബി.ജെ.പി പ്രവര്‍ത്തകനായ കൊലക്കേസ് പ്രതി ഓടി രക്ഷപ്പെട്ടു

Kerala
  •  2 months ago
No Image

തിരുവനന്തപുരം സ്വദേശിയുടെ യാത്ര തടഞ്ഞ് എയർ ഇന്ത്യ,എമിറേറ്റ്സ് ഐഡിയുടെ ഒറിജിനൽ കൈവശമില്ല

uae
  •  2 months ago
No Image

ചത്തീസ് ഗഡില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍; 30 മാവോയിസ്റ്റുകളെ വധിച്ചു

National
  •  2 months ago