HOME
DETAILS

പരിഷ്‌ക്കാരങ്ങള്‍ പാളുന്നു: ഗതാഗതക്കുരുക്കില്‍ വീര്‍പ്പ് മുട്ടി നഗരം

  
backup
February 09 2017 | 06:02 AM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b7%e0%b5%8d%e2%80%8c%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%b3%e0%b5%81%e0%b4%a8

ആലപ്പുഴ: നഗരത്തില്‍ ഏര്‍പ്പെടുത്തിയ ഗതാഗതപരിഷ്‌ക്കാരങ്ങള്‍ പാളുന്നതായി ആക്ഷേപം. പട്ടണത്തില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാനെന്ന പേരില്‍ ഇടയ്ക്കിടയ്ക്കു ഗതാഗത നിരോധനങ്ങള്‍ നടപ്പില്‍ വരുത്തുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷമാണ് വരുത്തിവയ്ക്കുന്നത്.
ആവശ്യത്തിനു റോഡുകളുള്ളയിടത്ത് അടിസ്ഥാനപരമായ തടസങ്ങള്‍ ഒരിക്കലും നീക്കം ചെയ്യാതെ ജനങ്ങളെ വട്ടം ചുറ്റിച്ചു ബുദ്ധിമുട്ടിക്കുന്നതു കൊണ്ട് കുരുക്കുകള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിക്കുന്നതല്ലാതെ യാതൊരു പ്രയോജനവുമില്ല. എന്നു മാത്രമല്ല അധിക ഇന്ധനഷ്ടവും അന്തരീക്ഷ മലിനീകരണവുമാണ് ഫലം.
ആലപ്പുഴ പട്ടണത്തില്‍ ഒരിടത്തും വണ്‍വേ, നോ റൈറ്റ് ടേണ്‍ നിരോധനങ്ങളുടെ ആവശ്യമില്ല എന്നതാണ് വസ്തുത. റോഡുകള്‍ ഗതാഗതത്തിനും നടപ്പാതകള്‍ കാല്‍നടക്കാര്‍ക്കും മാത്രമുള്ളതാണെന്നു തീരുമാനിച്ചു നടപ്പിലാക്കിയാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും. ഉദ്യോഗസ്ഥര്‍ ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുന്ന നിരോധനങ്ങള്‍ ഒരിക്കലും ശാസ്ത്രീയമല്ല. ഓരോ പ്രാവശ്യവും നഗരത്തിലെ പരിഷ്‌കരണം പരാജയപ്പെടുന്നതും കൂടുതല്‍ കുരുക്കുകള്‍ക്കു കാരണമാകുന്നതും അതിനാലാണ്.
ഏതാനും വര്‍ഷം മുന്‍പ് മുല്ലയ്ക്കല്‍ റോഡ് വണ്‍വേയാക്കി റോഡിന്റെ ഒരു വശം വഴിവാണിഭക്കാര്‍ക്കു വിട്ടു കൊടുത്തിരുന്നു.
എന്നാല്‍ ഒരു മാസത്തിലേറെയായി ഇപ്പോള്‍ നടപ്പിലാക്കിയിട്ടുള്ള നിരോധനത്തില്‍ മുല്ലയ്ക്കല്‍ റോഡില്‍ ഇരുവശത്തേക്കുമുള്ള ഗതാഗതം അനുവദിക്കുകയും അതേ സമയം ജില്ലാകോടതി പാലംവൈ.എം.സി.എ പാലം വടക്കേക്കര റോഡ് വണ്‍വേയാക്കുകയും ചെയ്തു. ഇതും ആവശ്യമില്ലാത്തതും പ്രായോഗികമല്ലാത്തതും ആണെന്നു എടുത്തുകാട്ടിയിട്ടും കണക്കിലെടുത്തിട്ടില്ല.
ഏറ്റവും അവസാനം 2017 ജനുവരി നാലിനു ജില്ലാ കോടതി പാലത്തിനു ചുറ്റുമുള്ള സ്ഥലത്തു നടപ്പിലാക്കിയ നിരോധനങ്ങള്‍ ബാലിശവും മുന്നൊരുക്കങ്ങളോ കൂടാതുള്ളതുമാണ്. കഴിഞ്ഞ ആറു വര്‍ഷമായി ഇതിനെതിരേ പോലീസ്, പൊതുമരാമത്ത്, മോട്ടോര്‍ വാഹന വകുപ്പ്, മുനിസിപ്പാലിറ്റി തുടങ്ങിയയിടങ്ങളില്‍ പരാതി നല്‍കിയിട്ടും മറുപടിയോ നടപടിയോ ഉണ്ടായിട്ടില്ലെന്ന് തത്തംപള്ളി റസിഡന്റസ് അസോസിയേഷന്‍ ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  26 minutes ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  an hour ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  an hour ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  an hour ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  2 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  2 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  2 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  12 hours ago