ജയലളിത ഡിസംബര്‍ 4നു തന്നെ മരിച്ചതായി ശശികലയുടെ സഹോദരന്‍
കോയമ്പത്തൂര്‍: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഡിസംബര്‍ 4നു തന്നെ ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചതായി ശശികലയുടെ സഹോദരന്‍ ദിവാകരന്‍. തിരുവാരൂരില്‍ നടന്ന പൊതു പരിപാടിയിലാണ് ദിവകാരന്റെ ഈ പ്രഖ്യാപനം. 2016 ന് സെപ്റ്റംബര്‍ 22ന് ആണ് ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . 75 ദിവസം ചികിത്സ തുടര്‍ന്നു .ഡിസംബര്‍ 4ന് വൈകുന്നേരം 5:15 നാണ് ജയലളിത മരിച്ചത് .
തുടര്‍ന്ന് മരണവിവരം രഹസ്യമാക്കി വച്ചു . ആശുപത്രി അധികൃതരുടെ അഭ്യര്‍ഥന മാനിച്ചായിരുന്നു ഈ തീരുമാനം. ജനരോഷം ഉണ്ടാകുമെന്നും അപ്പോളോ ആശുപത്രിയുടെ തമിഴ്‌നാട്ടിലെ ശാഖകള്‍ക്ക് സംരക്ഷണം ഉറപ്പു വരുത്തണമെന്നും ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു .
ആ അഭ്യര്‍ഥന മാനിച്ച് ഡിസംബര്‍ 5ന് രാത്രി 11ന് ജയലളിത മരിച്ചതായി പ്രഖ്യാപനം നടത്തി. ദിവാകരന്റെ ഈ വെളിപ്പെടുത്തല്‍ തമിഴ്‌നാട്ടില്‍ കോളിളക്കമുണ്ടാക്കിയിട്ടുണ്ട് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."