HOME
DETAILS
MAL
നാളികേര കര്‍ഷകര്‍ക്ക് നല്ലവാര്‍ത്ത
backup
February 09 2017 | 07:02 AM
കണ്ണൂര്‍: നാളികേര കര്‍ഷകര്‍ക്ക് ആശ്വാസമായി പച്ചതേങ്ങയുടെയും കൊപ്രയുടെയും വില കുതിക്കുന്നു. ഒരാഴ്ച മുമ്പ് വരെ കിലോയ്ക്ക് 60-65 രൂപ വിലയുണ്ടായിരുന്ന കൊപ്ര വില കുത്തനെ കുതിച്ച് 85 രൂപയിലെത്തി. പച്ചതേങ്ങ വില 28-30 രൂപയുണ്ടായിടത്ത് നിന്ന് 50 രൂപയിലുമെത്തി.
വിലത്തകര്‍ച്ചയില്‍ ദുരിതത്തിലായിരുന്ന നാളികേര കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നതാണ് ഇപ്പോഴത്തെ കുതിച്ചു കയറ്റം. 40 രൂപവരെ ഇടിഞ്ഞിരുന്നിടത്തു നിന്ന് കൊപ്ര വില 65 വരെയെത്തിയപ്പോള്‍ തന്നെ കര്‍ഷകര്‍ കൊപ്ര വിറ്റഴിച്ചിരുന്നു. നിലവില്‍ കൊപ്രക്ക് 85 രൂപ മുതല്‍ 89 രൂപവരെ ലഭിക്കുന്നുണ്ടെങ്കിലും കര്‍ഷകരുടെ കൈയില്‍ കൊപ്ര ഇല്ലാത്ത അവസ്ഥയാണ്. കൊപ്രയ്ക്ക് ക്ഷാമം നേരിടുന്നതിനാല്‍ വില ഇനിയും കുതിക്കുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."