HOME
DETAILS
MAL
യാത്രാവിലക്ക്: പാകിസ്താനെ ഉള്‍പ്പെടുത്താന്‍ പദ്ധതിയില്ലെന്ന് ട്രംപിന്റെ ഓഫീസ്
backup
February 09 2017 | 09:02 AM
ഇസ്ലാമബാദ്: അമേരിക്കയിലേക്കുള്ള യാത്രാനിഷേധ ലിസ്റ്റില്‍ പാകിസ്താനെ ഉള്‍പ്പെടുത്താന്‍ പദ്ധതിയില്ലെന്ന് അമേരിക്കന്‍ ഭരണകൂടം. യാത്രക്കാരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പൂര്‍ണ്ണമായും പാകിസ്താന് നല്‍കുന്നതാണ് വിലക്കേര്‍പ്പെടുത്താതിരിക്കാന്‍ കാരണം.
നിലവില്‍ യാത്രനിഷേധം നേരിടുന്ന ഏഴ് മുസ്ലിം രാജ്യങ്ങള്‍ക്കു പുറമേ മറ്റൊരു രാജ്യത്തിനും യാത്രനിഷേധം ഏര്‍പ്പെടുത്താന്‍ പദ്ധതിയില്ലെന്നും വൈറ്റ്ഹൗസ് അറിയിച്ചതായി 'ദി ഡോണ്‍' പത്രം റിപ്പോര്‍ട്ട് ചെയ്തു.
അഫ്ഗാനിസ്താന്,പാകിസ്താന്,ലബനാന് എന്നി രാജ്യങ്ങള്‍ യാത്രക്കാരെ കുറിച്ചുള്ള സൂക്ഷ്മ വിവരങ്ങള്‍ നല്‍കുന്നുണ്ടെന്നും ഈ സ്ഥിതിക്ക് മാറ്റം വരുന്നത് വരെ ഈ രാജ്യങ്ങളിലെ യാത്രക്കാര്‍ക്കെതിരെ നടപടിയൊന്നും ഉണ്ടാവില്ലെന്നും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്പൈസര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."