സപ്പോര്‍ട്ട് എ ചൈല്‍ഡ് പദ്ധതിയുടെ പ്രവര്‍ത്തനം മഹത്തരം: എം.എല്‍.എ
ചങ്ങനാശ്ശേരി: ആത്മതാകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന സപ്പോര്‍ട്ട് എ ചൈല്‍ഡ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണെന്ന് സി.എഫ് തോമസ് എം.എല്‍.എ. പദ്ധതിയുടെ 12-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ നമുക്ക് ആരോഗ്യം സംരക്ഷിക്കാനും സമൂഹത്തെ ഉയര്‍ത്തിനിര്‍ത്താനുമാവുമെന്നും അദ്ദേഹം പറഞ്ഞു. അതിരൂപതാ ചാന്‍സലര്‍ റവ.ഡോ. ടോം പുത്തന്‍ കളത്തില്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണന്‍ എല്‍സമ്മ ജോബ് പഠനഉപകരണ വിതരണവും ഫാ.തോമസ് കൊച്ചളേച്ചംകളം പുകയില വിരുദ്ധ സന്ദേശവും നല്‍കി. ചടങ്ങില്‍ വിവിധ വിഷയങ്ങളില്‍ ഉന്നത വിജയം കരസ്തമാക്കിയവര്‍ക്കുള്ള സമ്മാനങ്ങളും വിതതരണം ചെയ്തു. ചെറിയാന്‍ ജോസഫ്,ജോസഫ് സ്‌കറിയാ,ജോസഫ് ഇഞ്ചിപ്പറമ്പില്‍,മറിയാമ്മ ഏബ്രഹാം,കെ എ ഏബ്രഹാം,ഡോ.രാജു തോമസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."