ഭൂമിയിടപാടിലെ യാഥാര്‍ഥ്യം മറച്ചു പിടിക്കരുത്- വിമര്‍ശനവുമായി സത്യദീപം
കൊച്ചി: സീറോ മലബാര്‍ സഭ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് സഭാ പ്രസിദ്ധീകരണമായ സത്യദീപം. ഭൂമി ഇടപാടിലെ യാഥാര്‍ഥ്യം മറച്ചു പിടിക്കുന്നത് ഉചിതമല്ലെന്ന് സത്യദീപം എഡിറ്റോറിയല്‍ പറയുന്നു.
സാമാന്യ ബുദ്ധി ഉള്ളവര്‍ വസ്തുതകള്‍ മനസ്സിലാക്കിയിട്ടുണ്ട്. പിഴവുകള്‍ ഏറ്റുപറയുന്നതാണ് നല്ലതെന്നും സത്യദീപം വിമര്‍ശിക്കുന്നു.
പിഴവുകള്‍ മാര്‍പാപ്പാമാര്‍ ഏറ്റുപറഞ്ഞപ്പോഴെല്ലാം സഭയുടെ യശസ്സ് വര്‍ധിച്ചിട്ടേ ഉള്ളൂ. സഭയുടെ പ്രതിച്ഛായയുടെ പേരില്‍ സത്യത്തെ തമസ്‌കരിക്കരുത്. ഭൂമിയിടപാടിലെ വീഴ്ചകള്‍ അന്വേഷിക്കാന്‍ സിനഡ് മെത്രാന്‍ സമിതിയെ വെച്ചത് നല്ല കാര്യമാണ്. സമിതി തെറ്റുകള്‍ ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കരുത്. പരിഹരിക്കാനുള്ള നടപടിയാണ് ചെയ്യേണ്ടത്.വിവാദങ്ങള്‍ പൊതുജന മധ്യത്തില്‍ കൊണ്ടുവന്ന് വിഴുപ്പലക്കരുതെന്ന് പറയുന്‌പോള്‍ തന്നെ തുറന്ന് പറയേണ്ട യാഥാര്‍ഥ്യങ്ങള്‍ മറച്ചുപിടിക്കുന്നത് കാലത്തിന് യോജിച്ചതല്ലെന്നും എഡിറ്റോറിയര്‍ പറയുന്നു.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് സത്യദീപത്തിന്റെ രക്ഷാധികാരി. സീറോ മലബാര്‍ സഭാ മുന്‍വക്താവ് കൂടിയായ ഫാദര്‍ പോള്‍ തേലക്കാട്ടാണ് സത്യദീപത്തിന്റ ചീഫ് എഡിറ്റര്‍. സത്യദീപത്തിന്റെ കഴിഞ്ഞ ലക്കത്തിലും ഭൂമിയിടപാടിനെ പരോക്ഷമായി വിമര്‍ശിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."