യു.പിയില്‍ പൊലിസ് കവര്‍ച്ചാ സംഘവുമായി നടത്തിയ ഏറ്റുമുട്ടലിനിടെ എട്ടുവയസുകാരന് കൊല്ലപ്പെട്ടു
ആഗ്ര: ഉത്തര്‍പ്രദേശില്‍ കവര്‍ച്ചാ സംഘവുമായി പൊലിസ് നടത്തിയ ഏറ്റുമുട്ടലിനിടെ എട്ടുവയസുകാരന് കൊല്ലപ്പെട്ടു. മോഹന്‍പുര ഗ്രാമത്തില്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. മാധവ് ഭരദ്വാജ് എന്ന എട്ടുവയസുകാരനാണ് കൊല്ലപ്പെട്ടത്.
മോഹന്പുരയില് കഴിഞ്ഞ ദിവസങ്ങളിലായി നടന്ന കവര്‍ച്ചാ കേസിലെ പ്രതികള്‍ ഗ്രാമത്തില്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പൊലിസ് ഇവിടെയെത്തിയത്. കവര്‍ച്ചാ സംഘവുമായി പൊലിസ് ഏറ്റുമുട്ടലുണ്ടായി. ഇതിനിടെ കൂട്ടുകാര്‍ക്കൊപ്പം വീടിനു സമീപം കളിക്കുകയായിരുന്ന മാധവ് ഭരദ്വാജിന്റെ തലയില്‍ വെടിയേല്‍ക്കുകയായിരുന്നു.
പൊലിസില്‍ നിന്നാണ് അല്ലെങ്കില്‍ കവര്‍ച്ചാ സംഘത്തില്‍ നിന്നാണോ കുട്ടിയ്ക്ക് വെടിയേറ്റതെന്ന് വ്യക്തമല്ല. കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന് അറിയിച്ചു. ഉടന്‍തന്നെ സംഭവത്തില്‍ നടപടി സ്വീകരിക്കുമെന്നും കുട്ടിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും യുപി സര്‍ക്കാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."