സഊദി പൈതൃകോത്സവം 'ജനാദ്‌രിയ' യില്‍ ഇന്ത്യ വിശിഷ്ടാതിഥി; ഭരതനാട്യവും കഥകളിലെയും അരങ്ങിലെത്തും
റിയാദ്: സഊദി അറേബ്യയുടെ ഏറ്റവും വലിയ ദേശീയ പൈതൃകോത്സവമായ ജനാദ്‌രിയ ഫെസ്റ്റിവലിന് അടുത്ത മാസം ഏഴിന് കൊടിയുയരും. രാജ്യത്തിന്റെ തനതായ പാരമ്പര്യം വിളിച്ചോതുന്ന ഫെസ്റ്റിവെല്ലില്‍ ഈ വര്‍ഷം മുഖ്യാതിഥിയായാണ് ഇന്ത്യ പങ്കെടുക്കുന്നത്. മണല്‍ക്കാട്ടിലെ അറേബ്യന്‍ ജീവിത രീതിയും സാംസ്‌കാരിക രംഗവും നേര്‍ക്കാഴ്ച്ചയാകുന്ന ജനാദ്‌രിയ ഫെറ്റിവെലിന്റെ ഈവര്‍ഷത്തെ പ്രത്യേകതയും ഇന്ത്യ പങ്കെടുക്കുന്നു എന്നതായിരിക്കും. നൂറ്റാണ്ടുകളായി നില നില്‍ക്കുന്ന അറബ് ഇന്ത്യന്‍ ചരിത്ര ബന്ധത്തിന്റെ ഈടുറ്റ രംഗത്തെ പുനര്‍ജ്ജീവിപ്പിക്കുന്ന ജനാദ്‌രിയ ഫെസ്റ്റിവെല്‍ സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് ഉദ്ഘാടനം ചെയ്യും.
2000 സ്‌ക്വയര്‍ മീറ്ററിലാണ് ജനാദ്‌രിയയില്‍ ഇന്ത്യന്‍ പവലിയിണ് ഒരുങ്ങുന്നത്. ഉദ്ഘാടന ദിവസം നടക്കുന്ന ചടങ്ങില്‍ സഊദി രാജാവടക്കം പങ്കെടുക്കുന്ന ഉന്നതര്‍ ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിക്കും. കൂടുതല്‍ സൗകര്യത്തിനായി അന്നേ ദിവസം മറ്റുള്ളവര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ക്ഷണിക്കപ്പെട്ട വ്യക്തികള്‍ക്ക് പ്രത്യേകം വിരുന്നും ഉണ്ടാകും. തൊട്ടടുത്ത ദിവസം മുതലാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുക. ഇന്ത്യന്‍ കലാ രൂപങ്ങളായ കഥകളി, കുച്ചുപ്പുടി, ഭരതനാട്യം തുടങ്ങിയ കലാ മേളകള്‍ ഫെസ്റ്റിവെലില്‍ ഇന്ത്യന്‍ സാംസ്‌കാരിക പൈതൃകം ഉയര്‍ത്തിപ്പിടിക്കുമെന്നാണ് കരുതുന്നത്. പരിപാടി വിജയിപ്പിക്കുന്നതിനുള്ള കര്‍മ പദ്ധതികള്‍ എംബസിയുടെ നേതൃത്വത്തില്‍ നടന്നു വരികയാണ്. നാഷണല്‍ ഗാര്‍ഡ് മന്ത്രി അമീര്‍ ഖാലിദ് ബിന്‍ അബ്ദുല്‍ അസീസുമായി ഇന്ത്യന്‍ അംബാസിഡര്‍ അഹ്മദ് ജാവേദ് കൂടിക്കാഴ്ച്ച നടത്തി സൗകര്യങ്ങള്‍ വിലയിരുത്തി.
ടാറ്റ മോട്ടോര്‍സ്, എല്‍ ആന്‍ഡ് ടി എന്നീ കമ്പനികളാണ് ഇന്ത്യന്‍ പവലിയനില്‍ പ്രധാന പ്രയോജകര്‍, ഐ ടി എല്‍ , ലുലു, വിപ്രോ എന്നിവ സഹ പ്രയോചകരാണ്. ഓഫീസ്, സ്റ്റോര്‍, വി ഐ പി റൂം, മീറ്റിങ് റൂം എന്നിവക്ക് പുറമെ 42 ഓളം സ്റ്റാളുകളും ഇന്ത്യന്‍ പവലിയനില്‍ സജ്ജീകരിക്കുന്നുണ്ട്. എംബസി, വിവിധ മന്ത്രാലയങ്ങള്‍, വിവിധ സംസ്ഥാനങ്ങള്‍, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി തുടങ്ങിയവയുടെ സ്റ്റാളുകളും ഒരുക്കുണ്ട്. കേരള പവലിയിനിലാണ് കഥകളി, കുച്ചുപ്പുടി, ഭരതനാട്യം തുടങ്ങിയ കലാ മേളകള്‍ അരങ്ങേറുക. 1985 മുതല്‍ ആരംഭിച്ച ജനാദ്‌രിയ പൈതൃകോത്സവത്തില്‍ വിവിധ അറബ് നാടുകളുടെയും ഗോത്രങ്ങളുടെയും നൃത്തങ്ങള്‍, ജീവിത രീതികള്‍, കലാരൂപങ്ങള്‍ തുടങ്ങിയ പുനഃസൃഷ്ടിക്കുകയാണ്. സഊദിയുടെ ചരിത്രവും മറ്റും പുതു തലമുറക്ക് എത്തിച്ചു കൊടുക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന സഊദി നാഷണല്‍ ഗാര്‍ഡ് ആണ് ഫെസ്റ്റിവെല്‍ സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."