ആദ്യ മൂന്നുമാസം ജോലിയില്‍ വീഴ്ച്ച വരുത്തിയാല്‍ പിരിച്ചുവിടാമെന്ന് തൊഴില്‍ മന്ത്രാലയം
ജിദ്ദ: സഊദിയില്‍ ജോലിക്ക് എത്തുന്ന ഗാര്‍ഹിക തൊഴിലാളികള്‍ ആദ്യത്തെ മൂന്നു മാസം ജോലിയില്‍ വീഴ്ച്ച വരുത്തിയാല്‍ അവരെ സ്വദേശങ്ങളിലേക്ക് തിരിച്ചയയ്ക്കല്‍ നിര്‍ബന്ധമാക്കി.
ഇവരെ റിക്രൂട്ട്‌മെന്റ് കമ്പനികളും ഓഫിസുകളും ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് പ്രോഗ്രാം മുസാനിദ് പ്രകാരമാണ് തിരിച്ചയക്കേണ്ടത്. ജോലി ചെയ്യുന്നതിന് വിസമ്മതിക്കുന്നവരെയും ആരോഗ്യ വ്യവസ്ഥകള്‍ പൂര്‍ണമല്ലാത്തവരെയുമാണ് ഇങ്ങനെ റിക്രൂട്ട്‌മെന്റ് കമ്പനികളുടെ സ്വന്തം ചെലവില്‍ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കേണ്ടത്.
ഇത്തരം തൊഴിലാളികള്‍ക്കു പകരം അതേ വേതനത്തിന് ബദല്‍ തൊഴിലാളികളെ സ്വന്തം ചെലവില്‍ എത്തിച്ചുനല്‍കലും കമ്പനികള്‍ക്ക് നിര്‍ബന്ധമാണ്. ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് കരാറില്‍ അനുശാസിക്കുന്ന നിശ്ചിത സമയത്തിനകം തന്നെ ബദല്‍ തൊളിലാളികളെ റിക്രൂട്ട് ചെയ്തില്ലെങ്കില്‍ കമ്പനികള്‍ക്കെതിരെ ശിക്ഷ നടപടിയും സ്വീകരിക്കുമെന്നും തൊഴില്‍ മന്ത്രാലയ വക്താവ് അറിയിച്ചു.
സഊദിയിലെ ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള വേതന സുരക്ഷാ പദ്ധതി നടപ്പാക്കി തുടങ്ങിയതായും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. പ്രീപെയ്ഡ് കാര്‍ഡുകള്‍ വഴി ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അക്കൗണ്ടുകളിലൂടെ വേതനം വിതരണം ചെയ്യുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്.
ഗാര്‍ഹിക തൊഴിലാളികള്‍ക്ക് വേതനയിനത്തിലുള്ള പ്രീപെയ്ഡ് കാര്‍ഡുകള്‍ നല്‍കുന്നതിന് 2017 ഡിസംബര്‍ ഒമ്പതു മുതല്‍ ആറു മാസത്തെ സാവകാശം തൊഴിലുടമകള്‍ക്ക് അനുവദിച്ചിട്ടുണ്ട്. അതേസമയം സഊദിയില്‍ ഇന്ത്യക്കാരടക്കം 20 ലക്ഷംത്തിലേറെ ഗാര്‍ഹിക തൊഴിലാളികളാണുള്ളത് . ഇതില്‍ 62 ശതമാനം പേരും വനിതകളാണെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."