HOME
DETAILS

അണ്ണാ ഡി.എം.കെ പ്രസീഡിയം ചെയര്‍മാനും ശശികലക്കെതിരേ

  
backup
February 09 2017 | 19:02 PM

%e0%b4%85%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%be-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%95%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%80%e0%b4%a1%e0%b4%bf%e0%b4%af%e0%b4%82-%e0%b4%9a

ചെന്നൈ: എ.ഐ.എ.ഡി.എം.കെ പ്രസീഡിയം ചെയര്‍മാനും പാര്‍ട്ടിയിലെ രണ്ടാമനെന്നും വിശേഷിപ്പിക്കുന്ന ഇ. മധുസൂദനും ഒ. പനീര്‍ശെല്‍വത്തിന് പിന്തുണയുമായി എത്തി. ഇന്നലെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
അണ്ണാ ഡി.എം.കെയില്‍ ശശികലക്കെതിരേ വിമതസ്വരം ഉയര്‍ത്തിയ പനീര്‍ശെല്‍വത്തിന് പിന്തുണയറിയിച്ച് പാര്‍ട്ടിയിലെ രണ്ടാമന്‍ തന്നെ രംഗത്തെത്തിയത് ശശികല ക്യാംപിനെ ഞെട്ടിച്ചിരിക്കുകയാണ്.
അതിനിടയില്‍ രാഷ്ട്രീയ ചേരിതിരിവില്‍ കൂടുതല്‍ സ്വാധീനത നേടാനായി ശശികലയും പനീര്‍ശെല്‍വവും ശക്തമായ നീക്കങ്ങളാണ് ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ജയലളതിയെ ശശികല വഞ്ചിച്ചുവെന്ന ആരോപണവും പനീര്‍ശെല്‍വം ഉന്നയിച്ചു.
പനീര്‍ശെല്‍വം കള്ളനും വഞ്ചകനുമാണെന്ന് കഴിഞ്ഞ ദിവസം ശശികല ആരോപിച്ചിരുന്നു. ഇതിന് പ്രതികാരമെന്നോണം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ശശികലയെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് അവര്‍ ജയലളിതക്ക് നല്‍കിയ മാപ്പപേക്ഷ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചും അതിലെ ഉള്ളടക്കം വായിച്ച് കേള്‍പ്പിച്ചുമാണ് അദ്ദേഹം തിരിച്ചടിച്ചത്.
2012ലാണ് ശശികല, ജയലളിതക്ക് മാപ്പപേക്ഷ നല്‍കിയിരുന്നത്. ചെന്നൈയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഇ.മധുസൂദനും സംബന്ധിച്ചു. പാര്‍ട്ടിയെ സംരക്ഷിക്കാന്‍ നിന്ന വ്യക്തിയാണ് മധുസൂദനെന്നും അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നുവെന്നും പനീര്‍ശെല്‍വം അറിയിച്ചു.
എം.ജി.ആര്‍ തുടങ്ങിയ പാര്‍ട്ടിയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കും. ജയലളിതക്ക് ശേഷം എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയാകേണ്ടിയിരുന്നത് മധൂസൂദനായിരുന്നു. അമ്മയെ ചതിക്കുകയാണ് ശശികല ചെയ്തത്.
പാര്‍ട്ടിയില്‍ തിരിച്ചെടുക്കാനായി നല്‍കിയ മാപ്പപേക്ഷയില്‍ ഒരു സ്ഥാനമാനവും വേണ്ടെന്നാണ് എഴുതി നല്‍കിയിരുന്നതെന്നും പനീര്‍ശെല്‍വം പറഞ്ഞു. അതേസമയം കൂടുതല്‍ നേതാക്കള്‍ പനീര്‍ശെല്‍വം ക്യാംപിലേക്ക് എത്തുന്നുവെന്നതിന്റെ സൂചനയാണ് മധുസൂദനന്റെ വരവ് വ്യക്തമാക്കുന്നത്.
രാജ്യസഭാ എം.പി വി. മൈത്രേയനും പനീര്‍ശെല്‍വത്തിന് പിന്തുണയുമായി എത്തിയതും ശശികല ക്യാംപിന് തിരിച്ചടിയായി. എന്നാല്‍ പനീര്‍ശെല്‍വത്തിന് ശക്തമായ തിരിച്ചടി നല്‍കികൊണ്ട് പുതുച്ചേരി മുന്‍എം.എല്‍.എ ഓംശക്തി ശേഖറിനെ പാര്‍ട്ടിയില്‍ നിന്ന് ശശികല പുറത്താക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  18 minutes ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  23 minutes ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  42 minutes ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  an hour ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  2 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  2 hours ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  3 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  3 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  4 hours ago