പ്രഗ്യാസിങ്ങിന്റെ ജാമ്യത്തെ എതിര്‍ക്കേണ്ടതില്ലെന്ന് പ്രോസിക്യൂഷന്‍
ന്യൂഡല്‍ഹി: സംഘപരിവാര്‍ പ്രതിസ്ഥാനത്തുള്ള ആക്രമണങ്ങളുടെയെല്ലാം ആസൂത്രകനായ ആര്‍.എസ്.എസ് പ്രചാരക് സുനില്‍ജോഷിയെ കൊലപ്പെടുത്തിയ കേസില്‍ സാധ്വി പ്രഗ്യാസിങ്ങിന് ജാമ്യം നല്‍കിയ വിചാരണക്കോടതി നടപടിയെ എതിര്‍ക്കേണ്ടതില്ലെന്ന് പ്രോസിക്യൂഷന്‍. കേസില്‍ പ്രഗ്യാസിങ്ങിനെതിരേ പ്രത്യക്ഷ- സാഹചര്യ തെളിവുകള്‍ ഇല്ലെന്നും എല്ലാ സാക്ഷികളും കൂറുമാറിയിട്ടുണ്ടെന്നും പ്രോസിക്യൂട്ടര്‍ ഗിരീഷ് മുന്‍ഗി പറഞ്ഞു. ഇക്കാര്യം അറിയിച്ച് പ്രോസികൂഷന്‍ മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാരിനു കത്തെഴുതിയിട്ടുണ്ട്. തെളിവില്ലെന്നു ചൂണ്ടിക്കാട്ടി ഈ മാസമാദ്യമാണ് പ്രഗ്യാസിങ് ഉള്‍പ്പെടെയുള്ള എട്ടുപേരെ മധ്യപ്രദേശിലെ ദേവാസ് ജില്ലാ അഡീഷനല്‍ സെഷന്‍സ് ജഡ്ജ് രാജീവ് എം. ആപ്‌തെ വെറുതെവിട്ടത്. പ്രഗ്യാസിങ്ങിനു ജാമ്യം നല്‍കിയ കോടതിയുടെ നടപടി ചോദ്യംചെയ്ത് സുനില്‍ജോഷിയുടെ ബന്ധു രംഗത്തുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."