സ്വകാര്യ വിദ്യാലയങ്ങള്ക്കെതിരേയുള്ള സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹം: അസ്മി
ചേളാരി: കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ പാലിച്ചും മികച്ച നിലവാരം പുലര്‍ത്തിയും സാമൂഹിക പ്രതിബദ്ധതയോടെ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്വകാര്യ സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് പകരം അടച്ചുപൂട്ടണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് വെളിമുക്ക് ക്രസന്റ് റസിഡന്‍ഷ്യല്‍ സ്കൂളില്‍ വച്ച് നടന്ന അസോസിയേഷന് ഓഫ് സമസ്ത മൈനോറിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സ് ( അസ്മി )സംസ്ഥാന കൗണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു.
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി.വി മുഹമ്മദ് മൗലവി അധ്യക്ഷനായി. കെ മോയിന്‍കുട്ടി മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി.
ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദര്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍, ആദൃശ്ശേരി ഹംസ മുസ്ലിയാര്,യു.ശാഫി ഹാജി, എം.എ ചേളാരി, കെ.കെ എസ് തങ്ങള്‍, എം.എ ഖാദര്‍, നവാസ് ഓമശ്ശേരി, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, ഒ.കെ.എം കുട്ടി ഉമരി , അഡ്വ.പി.പി ആരിഫ്, മജീദ് പറവണ്ണ, റഹീം ചുഴലി, റഷീദ് കബളക്കാട് സംസാരിച്ചു. ഹാജി പി.കെ മുഹമ്മദ് സ്വാഗതവും സലീം എടക്കര നന്ദിയും പറഞ്ഞു. സ്കൂളുകളെ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് വേണ്ടി വിവിധ പദ്ധതികള്‍ക്ക് യോഗം രൂപം നല്കി. അടുത്ത അധ്യയന വര്‍ഷത്തില്‍ നാലാം ക്ലാസ് വരെയുള്ള പുസ്തകങ്ങള്‍ പുറത്തിറക്കും. അധ്യാപകര്‍ക്കുള്ള പരിശീലനം ഏപ്രില്‍ മാസത്തില്‍ ആരംഭിക്കും. സ്കൂളിലെ മദ്റസാധ്യാപകര്‍ക്കും ആയമാര്‍ക്കും പ്രത്യേക പരിശീലനവും നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."