HOME
DETAILS

നമ്മുടെ കൊളീജിയവും ഖലീഫാ ഉമറിന്റെ നീതിയും

  
backup
January 18 2018 | 21:01 PM

our-collegium-and-khalifa-umar-trues-spm-today-articles

നീതി നടപ്പാക്കുന്നവന്‍ നിയമപണ്ഡിതനായാല്‍ മാത്രം പോരാ, സത്യസന്ധനും സൂക്ഷ്മമായ ഉള്‍ക്കാഴ്ചയുള്ളവനുമായിരിക്കണം. എന്നാല്‍, ഇന്നു ലോകത്തു നീതിനടപ്പാക്കാന്‍ ചുമതലപ്പെട്ടവരില്‍ നല്ല ശതമാനവും സ്വജനപക്ഷക്കാരും കൈക്കൂലിക്കാരുമാണെന്ന ആരോപണമാണ് ഉയരുന്നത്. അങ്ങനെയൊരവസ്ഥയില്‍ സത്യം കുഴിച്ചു മൂടപ്പെടും, നിരപരാധികള്‍ ശിക്ഷിക്കപ്പെടും.
ന്യായാധിപന്മാരെ നിയമിക്കുന്നതില്‍ ഓരോ രാജ്യത്തും വ്യത്യസ്തരീതികളാണുള്ളത്. ചിലപ്പോള്‍ അതു തര്‍ക്കവിഷയമാകും. നമ്മുടെ രാജ്യത്തും സര്‍ക്കാരും കൊളീജിയവും തമ്മിലുളവായ തര്‍ക്കം പരിഹരിക്കപ്പെട്ടിട്ടില്ല. ജഡ്ജിമാരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പരാതിയും ആരോപണവുമുണ്ടാകാറുണ്ട്. സുപ്രിംകോടതി ചീഫ് ജസ്റ്റിസായിരുന്ന എച്ച്.എല്‍. ദത്ത് അഴിമതിക്കാരനായിരുന്നെന്നു ദേശീയ ജുഡീഷ്യല്‍ കമ്മീഷനുമായി (എന്‍.ജെ.എ.സി) ബന്ധപ്പെട്ട സുപ്രീംകോടതി വിധി സംബന്ധിച്ച് കൊച്ചിയില്‍ ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂനിയന്‍ സംഘടിപ്പിച്ച സെമിനാറില്‍ മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു ആരോപിച്ചതു വാര്‍ത്തയായിരുന്നല്ലോ.
സുപ്രിംകോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാരുടെ നിയമനത്തിനു നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന സമ്പ്രദായമാണു 'കൊളീജിയം.' അത് അവസാനിപ്പിച്ച് ആറംഗ ദേശീയകമ്മീഷന്‍ രൂപീകരിക്കാനുളള നീക്കത്തിലാണു കേന്ദ്രസര്‍ക്കാര്‍. ഇതു സംബന്ധിച്ച ബില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍പ്രസാദ് സഭയില്‍ അവതരിപ്പിച്ചപ്പോഴാണു പ്രശ്‌നങ്ങള്‍ തലപൊക്കാന്‍ തുടങ്ങിയത്. വിവാദങ്ങളില്‍ ചില ജഡ്ജിമാരും പങ്കുചേര്‍ന്നതായി കണ്ടപ്പോള്‍ എന്തോ പന്തികേടുകള്‍ നിലനില്‍ക്കുന്നുവെന്ന് അന്നു വായനക്കാര്‍ മനസ്സിലാക്കിയെങ്കില്‍ കുറ്റപ്പെടുത്താനാവില്ല.
ഇപ്പോള്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരേ തുറന്നടിച്ചു ജെ ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗൊ ഗോയ്, മദന്‍ ബിലോകൂര്‍ എന്നീ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ രംഗത്തുവന്നിരിക്കുന്നു. ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ അസാധാരണ സാഹചര്യമെന്നാണു പ്രതിഷേധക്കാരായ ന്യായാധിപന്മാര്‍ വിശേഷിപ്പിച്ചത്. സുപ്രധന കേസുകള്‍ പരിഗണിക്കുന്ന ബെഞ്ച് തീരുമാനിക്കുമ്പോള്‍ മുതിര്‍ന്ന ന്യായാധിപന്മാരെ അവഗണിക്കുന്നു എന്നാണ് അവരുടെ പ്രധാന പരാതി. ചീഫ് ജസ്റ്റിസ് തുല്യരില്‍ മുമ്പന്‍ മാത്രമാണ്. അദ്ദേഹത്തിനു പരമാധികാരമില്ല എന്നാണവര്‍ പറയുന്നത്.
ഭരണകൂട അകമ്പടിയോടെ വംശീയ ഉന്മൂലനവും വര്‍ഗീയവിവേചനവും നടക്കുന്ന ഇക്കാലത്തു ജഡ്ജിമാരുടെ പരാമര്‍ശങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. നീതിന്യായവ്യവസ്ഥയുടെ പരമോന്നതങ്ങള്‍പോലും വിവേചനത്തിന് ഇരയാകുന്നതു ജനാധിപത്യനു ഭീഷണിയാണ്. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന തത്വം കാറ്റില്‍പറത്തപ്പെടുകയാണ്. നീതിയും സത്യസന്ധതയും കുഴിച്ചുമൂടപ്പെടുന്നു. പണവും അധികാരവും നാടുവാഴുന്നു.
നീതിയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്ന തോന്നല്‍ അപൂര്‍വം ചിലരില്‍ മാത്രം ഒതുങ്ങിയിരിക്കുന്നു. പാവപ്പെട്ടവന് കോടതിയില്‍ അന്യായം ബോധിപ്പിക്കാന്‍ കഴിയുകയെന്നത് ആശ്വാസമാണ്. നൂറുകണക്കിനു നിരപരാധികളെ രക്ഷപ്പെടുത്താന്‍ നീതിമാന്മാരായ ജഡ്ജിമാര്‍ക്ക് സാധിച്ചിട്ടുണ്ട്. സുപ്രിംകോടതിയുള്‍പ്പെടെയുള്ള നീതിപീഠങ്ങളില്‍ നമുക്കു വിശ്വാസമുണ്ട്. എല്ലാ മതവിശ്വാസികളുടെയും വികാരമുള്‍ക്കൊള്ളാന്‍ ഇക്കാലമത്രയും നീതിപീഠത്തിനു കഴിഞ്ഞിട്ടുണ്ട്. ഇനിയും അതുണ്ടാകണം.
ഇന്ത്യന്‍ മുസ്‌ലിംകള്‍ ധാരാളം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. മുത്വലാഖ് നിരോധനത്തിന്റെ മറവില്‍ പുതിയ നിയമമുണ്ടാക്കി പാവപ്പെട്ട മുസ്‌ലിംകളെ ജയിലിലടയ്ക്കാനുള്ള ഫാസിസ്റ്റ് ഭരണത്തിന്റെ ശ്രമം ഒരുഭാഗത്തു നടക്കുമ്പോഴും ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കു പ്രതീക്ഷ നീതിപീഠത്തിലാണ്.
ജീവിതത്തിന്റെ സമസ്തമേഖലകളിലും സത്യവും നീതിയും ധര്‍മ്മവും ഉയര്‍ത്തിപ്പിടിക്കാനും നടപ്പാക്കാനും സാഹോദര്യവും സഹിഷ്ണുതയും കാത്തുസൂക്ഷിക്കാനും വിശുദ്ധഖുര്‍ആന്‍ ആജ്ഞാപിക്കുന്നു. 'ഒരു ജനതയോടുള്ള വിദ്വേഷം അവര്‍ക്കിടയില്‍ അനീതികാണിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കരുതെന്നും ഖുര്‍ആന്‍ ആജ്ഞാപിക്കുന്നു.
''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനു വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയില്‍ കണിശമായി നീതി നിലനിറുത്തുന്നവരായിരിക്കണം. അതു നിങ്ങള്‍ക്കു തന്നെയോ നിങ്ങളുടെ മാതാപിതാക്കള്‍ അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കോ പ്രതികൂലമായിരുന്നാലും ശരി. (കക്ഷി) ധനികനോ ദരിദ്രനോ ആകട്ടെ ആ രണ്ടുവിഭാഗത്തോടും കൂടുതല്‍ ബന്ധപ്പെട്ടവന്‍ അല്ലാഹുവാകുന്നു. അതിനാല്‍ നിങ്ങള്‍ നീതി പാലിക്കാതെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്. നിങ്ങള്‍ വളച്ചൊടിക്കുകയോ ഒഴിഞ്ഞുമാറുകയോ ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു'' (ഖുര്‍ആന്‍: 4135)
യഥാര്‍ഥ നിയമജ്ഞനും വിധികര്‍ത്താവും അള്ളാഹു മാത്രമാണെന്നു വിശ്വസിക്കുന്നവരാണു മുസ്‌ലിംകള്‍. അതേസമയം, വസിക്കുന്ന രാജ്യത്തെ നീതിപീഠത്തെ ആദരിക്കാനും തയാറാകുന്നു. ജഡ്ജിമാരെ നിയമിക്കുമ്പോഴും അവര്‍ വിധി കല്‍പിക്കുമ്പോഴും തികഞ്ഞ നീതിയും സത്യസന്ധതയും പുലര്‍ത്തണമെന്നു കര്‍ശനമായ നിലപാടാണ് ഇസ്‌ലാമിനുള്ളത്.
അനീതി കാണിക്കുന്നുത് ജഡ്ജിയോ ജഡ്ജിയെ നിയമിച്ച ഖലീഫയോ ആണെങ്കില്‍പോലും അവര്‍ക്കെതിരേ വിധികല്‍പ്പിക്കാനും നിയമനടപടി സ്വീകരിക്കാനും ഇസ്‌ലാം നിര്‍ദേശിക്കുന്നു. ലോകം കണ്ട ഏറ്റവും സത്യസന്ധനായ ഖലീഫ ഉമറുല്‍ ഫാറൂഖ്(റ) ഒരിക്കല്‍ ഉബയ്യ്ബ്‌നു കഅ്ബ്(റ) വുമായി തര്‍ക്കത്തിലായി. തര്‍ക്കത്തില്‍ വിധി പറയേണ്ട ജഡ്ജി സൈദ്ബ്‌നു സാബിത്ത്(റ)ആയിരുന്നു. ഖലീഫയും ഉബയ്യ്ബ്‌നുകഅ്ബും(റ) ജഡ്ജിയുടെ മുമ്പില്‍ ഹാജരായി. ജഡ്ജിയായ സൈദ്ബ്‌നു സാബിത്ത് ഖലീഫാ ഉമറുല്‍ ഫാറൂഖി (റ)നെ കണ്ടപ്പോള്‍ ''അമീറുല്‍ മുഅ്മിനീന്‍ താങ്കള്‍ ഇവിടെ ഇരിക്കുക'' എന്നു പറഞ്ഞു.
ഇതു കേട്ട് ഖലീഫയ്ക്കു ദേഷ്യം വന്നു. ''താങ്കള്‍ ജഡ്ജിയാണ്. നിഷ്പക്ഷമായി വിധിപറയേണ്ട ആള്‍. വിവേചനം പാടില്ല. ഞങ്ങള്‍ രണ്ടാളും ഒരുപോലുള്ള സീറ്റിലിരിക്കണം.'' എന്നു പ്രതിവചിച്ചു. രണ്ടുപേരും ഒരു പോലുള്ള സീറ്റിലിരുന്നു. ആദ്യം ഉബ്ബയ്(റ) കുറ്റാരോപണം നടത്തി വാദിച്ചു. അമീറുല്‍ മുഅ്മിനിന്‍ കുറ്റം നിഷേധിച്ചു. ഇനി വേണ്ടത് കുറ്റം ആരോപിച്ചയാള്‍ തെളിവു ഹാജരാക്കണം. ഖലീഫ സത്യം ചെയ്യുകയും വേണം.
ഈ ഘട്ടത്തില്‍ ജഡ്ജി ഉബ്ബയ്(റ)ന്റെ നേരെ തിരിഞ്ഞ് ഇങ്ങനെ പറഞ്ഞു. ''ഉബ്ബയ്.., താങ്കള്‍ അമീറുല്‍ മുഅ്മിനിനെ സത്യംചെയ്യുന്നതില്‍ നിന്ന് ഒഴിവാക്കിക്കൊടുക്കണം''.
ഇതു കേട്ടപ്പോഴും ഖലീഫയ്ക്കു ദേഷ്യം വന്നു. ജഡ്ജിയുടെ സമ്മതമില്ലാതെ സത്യം ചെയ്തു. എന്നിട്ട് ഇങ്ങനെ പറഞ്ഞു: ''ഖലീഫാ ഉമറും സാധാരണ ജനങ്ങളും നിയമത്തിനുമുന്നില്‍ ഒരുപോലെയാണ്. ഈ സത്യം ഉള്‍ക്കൊള്ളുന്നതുവരെ സൈദ്ബ്‌നു സാബിത്ത്(റ) ജഡ്ജിയായിരിക്കാന്‍ യോഗ്യനല്ല.'' നീതിയുടെ പര്യായമായിരുന്നു മഹാനായ ഉമര്‍(റ). ഉമര്‍(റ)വിന്റെ ജീവിതത്തെക്കുറിച്ച് ഒരിക്കല്‍ പ്രവാചകന്‍ ഇങ്ങനെ പറഞ്ഞു: ''സത്യത്തെ അല്ലാഹു ഉമറിന്റെ നാവിലും മനസ്സിലും മുദ്രണം ചെയ്തിരിക്കുന്നു''.
ഇന്ത്യന്‍ രാഷ്ട്രപിതാവ് ഗാന്ധിജി ഒരിക്കല്‍ പറഞ്ഞു. ''നീതിമാനായ ഖലീഫ ഉമറിന്റെ ഭരണമാണ് താന്‍ ഇന്ത്യക്കാഗ്രഹിക്കുന്നത്.''

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാഠ്യപദ്ധതിയില്‍ സ്‌പോര്‍ട്‌സ് നിര്‍ബന്ധ വിഷയമായി പരിഗണിക്കണം: കായിക മന്ത്രി

Kerala
  •  20 days ago
No Image

കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി

Kerala
  •  20 days ago
No Image

ജാര്‍ഖണ്ഡില്‍ ഇന്‍ഡ്യാ മുന്നേറ്റം; മഹാരാഷ്ട്രയില്‍ എന്‍.ഡി.എ

National
  •  20 days ago
No Image

പാലക്കാട് ബി.ജെപിയുടെ ലീഡ് കുറയുന്നു; പ്രിയങ്കയുടെ ഭൂരിപക്ഷം 40,000 കടന്നു

Kerala
  •  20 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ബില്‍, അദാനി, മണിപ്പൂര്‍... ചര്‍ച്ചക്ക് വിഷയങ്ങളേറെ 

National
  •  20 days ago
No Image

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  20 days ago
No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  20 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  20 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  20 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  20 days ago