HOME
DETAILS
MAL
ബി.ജെ.പിക്കെതിരെ മതേതര കക്ഷികളുമായി സഖ്യം- യെച്ചൂരിയെ പിന്തുണച്ച് വി.എസ്
backup
January 19 2018 | 07:01 AM
തിരുവനന്തപുരം: ബി.ജെ.പിക്കെതിരെ സഖ്യമുണ്ടാക്കുന്നതില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ പിന്തുണച്ച് വി.എസ് അച്യുതാനന്ദന്. യെച്ചൂരിയുടെ നിലപാടുകളെ പിന്തുണച്ച് വി.എസ് കേന്ദ്ര കമ്മിറ്റിക്ക് കത്തയച്ചു.
ബി.ജെ.പിയെ പുറത്താക്കാന്‍ മതേതര കക്ഷികളുമായി സഹകരണം വേണമെന്ന് പറഞ്ഞ വി.എസ് കോണ്‍ഗ്രസ് മതേതര സോഷ്യലിസ്റ്റ് പാര്‍ട്ടിയാണെന്നും കത്തില്‍ സൂചിപ്പിക്കുന്നു. പ്രായോഗിക രാഷ്ട്രീയ സമീപനം സ്വീകരിക്കണമെന്നും വി.എസ് കത്തില്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."