ഹജ്ജ് അപേക്ഷ: അടുത്ത വര്‍ഷം മുതല്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കാന്‍ നീക്കം
കൊണ്ടോട്ടി: കേരളത്തില്‍ ഹജ്ജ് അപേക്ഷകളില്‍ ക്രമാതീതമായ വര്‍ധനവിനെ തുടര്‍ന്ന് അടുത്ത വര്‍ഷം മുതല്‍ അപേക്ഷ സമര്‍പ്പണം പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കാന്‍ നീക്കം. നടപടികള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കാനാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി പൂര്‍ണമായും ഓണ്‍ലൈന്‍ രീതി നടപ്പിലാക്കാനൊരുങ്ങുന്നത്.
ഈ വര്‍ഷം 40 ശതമാനം പേരാണ് ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 28 ശതമാനം മാത്രമായിരുന്നു. ഹജ്ജ് അപേക്ഷകര്‍ക്ക് ഏറെ ഗുണകരവും കൂടുതല്‍ സൗകര്യവുമാണ് ഓണ്‍ലൈന്‍ അപേക്ഷകള്‍.
ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുമ്പോള്‍ തെറ്റുകളും പണമടച്ചതുമടക്കമുള്ള വിവരങ്ങളും അപ്പോള്‍ തന്നെ കണ്ടെത്താനാകും. എന്നാല്‍ അപേക്ഷ നേരിട്ടെത്തിക്കുമ്പോള്‍ ദിവസങ്ങള്‍ കഴിഞ്ഞ് ഹജ്ജ് ഹൗസില്‍ പരിശോധിക്കുമ്പോഴാണ് തെറ്റുകള്‍ കണ്ടെത്താനാവുക. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുമ്പോള്‍ പാസ്‌പോര്‍ട്ടില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി ആവശ്യപ്പെട്ട കാലാവധിയില്ലെങ്കില്‍ അപേക്ഷ റിജക്ട് ചെയ്യപ്പെടും. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തന്നെ ബോധ്യപ്പെടുന്ന മുറക്ക് സമയ ബന്ധിതമായി പ്രശ്‌നങ്ങള്‍ പരിഹരിക്കാം.
കേരളത്തില്‍ ഇത്തവണ റെക്കോര്‍ഡ് അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. ഇവയിലെ കവര്‍ നമ്പര്‍ ഡാറ്റാ എന്‍ട്രി ചെയ്യുന്ന നടപടികളാണ് നടന്നുവരുന്നത്. അപേക്ഷകരുടെ യഥാര്‍ഥ കണക്ക് ഇപ്പോഴും തിട്ടപ്പെടുത്താനായിട്ടില്ല.
വരും വര്‍ഷങ്ങളില്‍ മുഴുവന്‍ അക്ഷയ സംരംഭകര്‍ക്കും അപേക്ഷ സ്വീകരിക്കുന്നതിന് മുന്‍പായി പരിശീലനം നല്‍കും. കേരളത്തിന് പുറമെ ഗുജറാത്ത് അടക്കമുളള സംസ്ഥാനങ്ങളും ഓണ്‍ലൈന്‍ അപേക്ഷയിലേക്ക് മാറിയിട്ടുണ്ട്.
ഹജ്ജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട അറബി വാക്കുകള്‍ മനസിലാവാത്തതാണ് പലരും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തില്‍ നിന്ന് പിന്‍തിരിയാന്‍ കാരണം.
ഈ വര്‍ഷം മൊബൈല്‍ ആപ്പ് വഴിയും ഹജ്ജ് അപേക്ഷ സമര്‍പ്പിക്കാന്‍ സൗകര്യമുണ്ടായിരുന്നെങ്കിലും ഇതും വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."