ഭിന്നശേഷിക്കാരിയായ വൃദ്ധ കഴിയുന്നത് തകര്‍ന്ന കൂരയില്‍
സുല്‍ത്താന്‍ ബത്തേരി: കണ്ണുള്ളവര്‍ കാണണം നൂല്‍പ്പുഴ പഞ്ചായത്തിലെ മുളംചിറ പണിയകോളനിയിലെ തിമ്പിയുടെ ദയനീയ കാഴ്ച. ഭാഗികമായി അന്ധയും ബധിരയുമായ തിമ്പി എന്ന വൃദ്ധ വീടില്ലാത്തതിനാല്‍ തകര്‍ന്നുവീണ കൂരക്കുള്ളില്‍ വെയിലും മഞ്ഞും മഴയുമേറ്റാണ് കഴിഞ്ഞുകൂടുന്നത്. ഇവര്‍ക്ക് പതിറ്റാണ്ടുമുന്‍പ് വീട് അനുവദിച്ചെങ്കിലും തറപൊക്കത്തില്‍ നിന്നും വീട് പൊങ്ങിയിട്ടില്ല. കോളനിയില്‍ ഒറ്റക്കാണ് തിമ്പി താമസിക്കുന്നത്.
തറക്ക് സമീപം താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ കൂരയ്ക്കുള്ളിലായിരുന്നു ഇവര്‍ കഴിഞ്ഞുപോന്നിരുന്നത്. എന്നാല്‍ അടുത്തിടെ ഈ കൂരയുടെ ഒരുഭാഗം തകര്‍ന്നു. ഇതോടെ ഇവരുടെ ജീവിതം യാതൊരു സുരക്ഷിതത്വവുമില്ലാതായി. തിമ്പി തനിക്ക് വീടിനായി നിര്‍മിച്ച തറയില്‍ താല്‍ക്കാലികമായി ഒറ്റമുറി വീട് നിര്‍മിക്കുകയാണിപ്പോള്‍. ചളിയും കോളനിയില്‍ നിന്നും ലഭിച്ച കല്ലുകളും പൊട്ടിയ കട്ടകളും ഉപയോഗിച്ചാണ് ഈ വൃദ്ധ വീട് നിര്‍മിക്കുന്നത്. വീടില്ലാത്തതിനാല്‍ വസ്ത്രങ്ങളും വീട്ടുപകരണങ്ങളും ചാക്കില്‍ കെട്ടി കൂരയോട് ചേര്‍ന്ന് ഒരു മുളക്കൂട്ടത്തില്‍ കെട്ടിത്തൂക്കിയിരിക്കുകയാണ് ഇവര്‍. ആദിവാസി ക്ഷേമപ്രവര്‍ത്തനത്തിനായി കോടികള്‍ വര്‍ഷംതോറും ചിലവഴിക്കുമ്പോഴാണ് കാണുന്ന ആരുടെയും കണ്ണുനനക്കുന്ന മുളംചിറകോളനിയിലെ തിമ്പിയുടെ ഈ നരകജീവിതം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."