ത്രിപുര: പ്രാദേശിക പാര്‍ട്ടികളുമായി ബി.ജെ.പി സഖ്യത്തിലേക്ക്
അഗര്‍ത്തല: തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരിക്കെ ത്രിപുരയില്‍ അധികാരം പിടിക്കാന്‍ പ്രാദേശിക പാര്‍ട്ടികളെ കൂട്ടുപിടിച്ചുള്ള രാഷ്ട്രീയ തന്ത്രത്തിന് ബി.ജെ.പി നീക്കം തുടങ്ങി.
ത്രിപുരയിലെ തദ്ദേശീയ രാഷ്ട്രീയ പാര്‍ട്ടിയായ ഇന്‍ഡീജിനിയസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര(ഐ.പി.എഫ്.ടി)യുമായി ബന്ധം സ്ഥാപിക്കാനാണ് ബി.ജെ.പി ശ്രമം. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയായ ഐ.എന്‍.പി.ടിയുമായും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ത്രിപുരയില്‍ ശക്തമായ അടിത്തറ പാര്ട്ടിക്കുണ്ടാക്കുകയെന്നാണ് ലക്ഷ്യമെന്ന് അസം മന്ത്രിയും ബി.ജെ.പി നേതാവുമായ ഹിമാന്ത ബിശ്വ ശര്‍മ പറഞ്ഞു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ എന്‍.ഡി.എ ചെയര്മാന് കൂടിയാണ് ശര്‍മ.
1993മുതല്‍ സി.പി.എം നേതൃത്വത്തിലുള്ള ഇടതുമുന്നണിയാണ് ത്രിപുര ഭരിക്കുന്നത്. 20 ഗോത്രവര്‍ഗ മണ്ഡലങ്ങളില്‍ 18 എണ്ണവും സി.പി.എം നിയന്ത്രണത്തിലാണ്. ശേഷിക്കുന്ന മൂന്ന് സീറ്റുകളില്‍ സി.പി.ഐയുമാണ്. 60 അംഗ നിയമസഭയില്‍ 50 സീറ്റുകളും ഇടതുമുന്നണിയുടെ കീഴിലാണ്. ഈ സാഹചര്യത്തില്‍ പുതിയൊരു മാറ്റത്തിനുള്ള ഒരുക്കമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഉണ്ടാകുക. ഇതിനായി പ്രാദേശിക പാര്‍ട്ടികളുമായി ബന്ധം സ്ഥാപിക്കാനാണ് ബി.ജെ.പി ശ്രമമമെന്നും അടുത്ത ആഴ്ച ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടക്കുമെന്നും ഹിമാന്ത ബിശ്വ ശര്‍മ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."