ബിപിസിഎല്‍: വന്‍കിട ഉപകരണങ്ങളുടെ രണ്ടാംഘട്ടനീക്കം ജൂണ്‍ മുതല്‍
കൊച്ചി: കൊച്ചി എണ്ണശുദ്ധീകരണശാലയില്‍ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ നടത്തിവരുന്ന വന്‍വികസന പദ്ധതികളുടെ ഭാഗമായി വന്‍കിട ഉപകരണങ്ങളുടെ രണ്ടാംഘട്ടം നീക്കം അടുത്ത ജൂണ്‍ മുതല്‍ 2019 വരെ നടത്തും. ഇതു സംബന്ധിച്ച് സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് ആലോചിക്കുന്നതിനു വിവിധ വകുപ്പുകളുടെ യോഗം എഡിഎം സി. കെ പ്രകാശിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. അങ്കമാലി മുവാറ്റുപുഴ എംസിറോഡിലൂടെ കരിങ്ങാച്ചിറ ഇരുമ്പനം വരെയും കൊച്ചി തുറമുഖം ഇരുമ്പനം വരെയുമുള്ള മാര്‍ഗങ്ങളിലൂടെയുമാണ് ഉപകരണങ്ങള്‍ ബി.പി.സി.എല്‍ സുരക്ഷാ വിഭാഗം മാനേജര്‍ ലഫ്. കേണല്‍ ആര്‍. മുരുകന്‍ യോഗത്തില്‍ വിശദീകരിച്ചു. 120 വലിയ ഘടകങ്ങളാണു കൊണ്ടുവരുന്നത്. 54 മീറ്റര്‍ നീളം, 11 മീറ്റര്‍ ഉയരം, 11 മീറ്റര്‍ വീതിയുമുള്ള 650 മെട്രിക് ടണ്‍ വരുന്നതാണ് ഈ ഘടകങ്ങള്‍. ട്രെയിലര്‍ ലോറികളിലാണ് ഇവ കൊണ്ടുപോകുന്നത്. ഞായറാഴ്ചകളിലായിരിക്കും ഉപകരണങ്ങളുടെ നീക്കം. ഇതിന്റെ ഭാഗമായി വൈദ്യുതി, കേബിള്‍ ലൈനുകള്‍ പലയിടങ്ങളിലും അഴിച്ചുമാറ്റേണ്ടിവരും.പൊതുജനങ്ങളെ മുന്‍കൂട്ടി അറിയിച്ചതിനു ശേഷം മാത്രമായിരിക്കും നടപടികളെന്ന് ബി.പി.സി.എല്‍ പ്രതിനിധി ഉറപ്പുനല്‍കി. യോഗത്തില്‍ പൊതുമരാമത്ത്, വൈദ്യുതി ബോര്‍ഡ്, പൊലിസ്, ബിഎസ്എന്‍എല്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."