ബാലപീഡകനായ ബിഷപ്പിനെ ന്യായീകരിച്ചു; മാര്‍പാപ്പയ്‌ക്കെതിരേ പ്രതിഷേധം
സാന്റിയാഗോ: ബാലപീഡന കേസില്‍ കുറ്റാരോപിതനായ പുരോഹിതനെ ന്യായീകരിച്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നടപടിക്കെതിരേ ചിലിയില്‍ പ്രതിഷേധം പുകയുന്നു. കഴിഞ്ഞ ദിവസം ചിലിയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് പോപ്പ് പുരോഹിതനെ ന്യായീകരിച്ചത്.
ഫാദര്‍ ഫെര്‍നാന്‍ഡോ കറാദിമക്കെതിരേയാണ് നിരവധി ബാലപീഡന ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഫെര്‍നാന്‍ഡോക്കെതിരായ ആരോപണങ്ങള്‍ക്കു തെളിവില്ലെന്നായിരുന്നു പോപ്പിന്റെ പ്രസ്താവന. 'ബിഷപ്പിനെതിരായ ആരോപണങ്ങള്‍ക്ക് ഒറ്റത്തെളിവു പോലുമില്ല. എല്ലാം അപവാദ പ്രചാരണങ്ങള്‍ മാത്രമാണ്. ഇക്കാര്യം വളരെ വ്യക്തമാണ് '-മാര്‍പ്പാപ്പ വ്യക്തമാക്കി. ബിഷപ്പിനെതിരേ തെളിവുമായി ആരെങ്കിലും വന്നാല്‍ അപ്പോള്‍ അക്കാര്യത്തില്‍ സംസാരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
2010ലാണ് കറാദിമയ്‌ക്കെതിരേ ആരോപണമുയര്‍ന്നത്. ചിലി തലസ്ഥാനമായ സാന്റിയാഗോയില്‍ നിരവധി കൗമാരക്കാരെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായാണ് ആരോപണം.
ഫാദര്‍ സഭയുടെ ഭാഗമായ 1980കള്‍ മുതല്‍ തന്നെ ഇത്തരത്തിലുള്ള സ്വഭാവം ഉണ്ടായിരുന്നതായും പരാതിയുണ്ട്. 2011ല്‍ ഇദ്ദേഹം കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് വത്തിക്കാന്‍ ആജീവനാന്ത വ്രതവും പ്രാര്‍ഥനയും വിധിച്ചിരുന്നു. എന്നാല്‍, ചിലിയില്‍ ക്രിമിനല്‍ കുറ്റത്തിന് കറാദിമയ്‌ക്കെതിരേ ഇതുവരെ ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."