ലോ അക്കാദമിക്ക് റവന്യൂ വകുപ്പിന്റെ നോട്ടീസ്
തിരുവനന്തപുരം; കേരള ലോ അക്കാദമിക്ക് റവന്യൂ വകുപ്പിന്റെ നോട്ടീസ്. പുറമ്പോക്ക് ഭൂമിയിലെ പ്രധാന കവാടം 24 മണിക്കൂറിനകം പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഇന്ന് ഉച്ചക്ക് ശേഷമാണ് നോട്ടിസ് നല്‍കിയത്.
ഹോട്ടല്‍, ബാങ്ക് എന്നിവയുടെ കെട്ടിടങ്ങളെ കുറിച്ച് വിശദീകരണം നല്‍കാനും നോട്ടീസില്‍ ആവശ്യപെട്ടിട്ടുണ്ട്.
പൊളിച്ച് നീക്കിയില്ലെങ്കില്‍ റവന്യൂ വകുപ്പ് നേരിട്ട് പൊളിച്ച് നീക്കുമെന്നും അതിനുള്ള ചിലവ് ലോ അക്കാദമിയില്‍ നിന്ന് ഈടാക്കുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്. പുറമ്പോക്കിലെ കയ്യേറ്റങ്ങള്‍ക്കെതിരെയുള്ള വകുപ്പ് ഉപയോഗിച്ചാണ് നോട്ടിസ് നല്‍കിയത്.
ഭൂമിയിലെ നിര്‍മാണങ്ങള്‍ പൊളിച്ച് നീക്കണമെന്ന് റവന്യൂ സെക്രട്ടറി നേരെത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ലോ അക്കാദമിയിലെ ഭൂമി സംബന്ധിച്ച് ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നാവശ്യപെട്ട് ഭരണ പരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദനാണ് സര്‍ക്കാരിന് പരാതി നല്‍കിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന് അക്കാദമിയുടെ ഭൂമി സംബന്ധിച്ച് ക്രമക്കേടുകളില്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."