യു.കെ സലീം വധം: വിചാരണ നിര്‍ത്തിവയ്ക്കും
തലശ്ശേരി: സി.പി.എം പ്രവര്ത്തകന് ന്യൂമാഹി പരിമഠം കിടാരന്‍കുന്നിലെ സാബിറ മന്‍സിലില്‍ യു.കെ സലീം കൊല്ലപ്പെട്ട കേസില്‍ തലശ്ശേരി അഡിഷനല്‍ ജില്ലാ സെഷന്‍സ് കോടതി(മൂന്ന്) മുന്‍പാകെയുള്ള വിചാരണാ നടപടികള്‍ നിര്‍ത്തിവയ്ക്കുന്നു. ഈ മാസം 14 മുതല്‍ തുടങ്ങുന്ന വിചാരണാ നടപടികളാണു ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവയ്ക്കുന്നത്.
സലീം കൊലപാതകക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു പിതാവ് യൂസഫ് ഹൈക്കോടതിയില്‍ നല്കിയ സ്വകാര്യ അന്യായത്തെ തുടര്‍ന്നാണു വിചാരണാ നടപടി സ്റ്റേ ചെയ്യാന്‍ ജസ്റ്റിസ് സുനില്‍ പി. തോമസ് ഇന്നലെ ഉത്തരവിട്ടത്. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ സി.കെ ലത്തീഫ്, കെ.വി ലത്തീഫ്, പി.പി അബ്ദുല്ല, സക്കീര്‍ ഹുസൈന്, മുഹമ്മദ് ഇശാം, പി. നാസര്‍, ഷാബിര്‍ എന്നിവരാണു പ്രതിപ്പട്ടികയിലുള്പ്പെട്ടിരുന്നത്.
പോസ്റ്റര്‍ പതിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നു പ്രതികള്‍ സലീമിനെ കുത്തിക്കൊലപ്പെടുത്തിയെന്നായിരുന്നു പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."