HOME
DETAILS

അതിരൂപതയുടെ ഭൂമിയിടപാട്; കര്‍ദിനാളിനെതിരേ ഹരജി

  
backup
January 21 2018 | 02:01 AM

%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%82%e0%b4%aa%e0%b4%a4%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%af%e0%b4%bf%e0%b4%9f%e0%b4%aa%e0%b4%be%e0%b4%9f%e0%b5%8d



കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരേ കോടതിയില്‍ ഹരജി. എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ജോര്‍ജ് ആലഞ്ചേരി, അതിരൂപത പ്രൊക്യുറേറ്റര്‍ ഫാ. ജോഷി പുതുവ, സഹവികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ സെബാസ്റ്റിയന്‍ വടക്കുംപാടന്‍ എന്നിവര്‍ക്കെതിരേ ഹരജി. കാത്തലിക് അസോസിയേഷന്‍ ഫോര്‍ ജസ്റ്റിസ് പ്രസിഡന്റ് അഡ്വ. പോളച്ചന്‍ പുതുപ്പാറയാണ് ഹരജി നല്‍കിയത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സംഭവവികാസങ്ങള്‍ അന്വേഷിക്കാന്‍ പൊലിസിന് നിര്‍ദേശം നല്‍കണമെന്നാണ് ആവശ്യം. ഹരജി പരിഗണിക്കുന്നത് 29 ലേക്ക് മാറ്റി.
ഭൂമിവില്‍പ്പനവിവാദവുമായി ബന്ധപ്പെട്ട് ഒരുവിഭാഗം വൈദികര്‍ വത്തിക്കാനിലേക്ക് പരാതി അയച്ചു. സ്ഥലമിടപാട് സംബന്ധിച്ച് ആദ്യം അന്വേഷണം നടത്തിയ കമ്മിഷന്റെ റിപ്പോര്‍ട്ട് സഹിതമാണ് പരാതി. മുന്‍പ് പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വിളിച്ച വൈദികസമിതി, മേജര്‍ ആര്‍ച്ച് ബിഷപ്പിനെ മൂന്ന് അല്‍മായര്‍ ചേര്‍ന്ന് തടഞ്ഞുവച്ചതിനെ തുടര്‍ന്ന് മാറ്റിയിരുന്നു. ഒരാഴ്ചയ്ക്കകം അടുത്ത യോഗം ചേര്‍ന്നില്ലെങ്കില്‍ പരാതി വത്തിക്കാനിലേക്ക് അയക്കുമെന്ന് അന്ന് ചില അംഗങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.
സ്ഥലമിടപാടുമായി ബന്ധപ്പെട്ട് കാനോനിക സമിതിയിലെ പ്രധാന സമിതിയായ ആലോചന സമിതിയുടെ യോഗം കഴിഞ്ഞദിവസം ചേര്‍ന്നു. 12 വൈദികരാണ് ഇതിലുള്ളത്. അതിരൂപതയുടെ ഭൂമി ഇടപാടിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക നഷ്ടം പഠിക്കുന്നതിനും അന്വേഷിക്കുന്നതിനും അഞ്ചംഗ സമിതിക്ക് ആലോചന സമിതി രൂപം നല്‍കി. രണ്ട് വൈദികരെയും മൂന്ന് വിശ്വാസി പ്രതിനിധികളെയും ഉള്‍പ്പെടുത്തിയാണ് പ്രത്യേക സമിതിക്ക് രൂപം നല്‍കിയത്. നിയമ വശങ്ങളിലും സാമ്പത്തിക കാര്യങ്ങളിലും ധാരണയുള്ള അഭിഭാഷകരെയും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരെയുമാണ് വിശ്വാസി പ്രതിനിധികളില്‍ ഉള്‍പ്പെടുത്തുന്നത്. എന്നാല്‍, ഇത് ആരൊക്കെയെന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനമായിട്ടില്ല. കൊരട്ടി പള്ളി വികാരി, എറണാകുളം എളങ്കുളം പള്ളി വികാരി എന്നിവരെയാണ് വൈദിക പ്രതിനിധികളായി തെരഞ്ഞെടുത്തിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  4 minutes ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  33 minutes ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  42 minutes ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  2 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  2 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  3 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  3 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  4 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  4 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  5 hours ago