തമിഴ്നാട്: കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നീക്കം കരുതലോടെ
ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ പ്രത്യേക രാഷ്ട്രീയ അനിശ്ചിതത്വം സൂക്ഷ്മമായി നിരീക്ഷിച്ചു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. തമിഴ്നാട്ടിലെ കോണ്‍ഗ്രസ് നേതാക്കള്‍ സംസ്ഥാനത്തെ രാഷ്ട്രീയസാഹചര്യം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ ധരിപ്പിച്ചു.
ശശികലയുടെ ഭര്‍ത്തവ് നടരാജന്റെ അടുത്തസുഹൃത്തായ തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ തിരുനവുക്കരശര്, പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവ് കെ. രാമസ്വാമി എന്നിവര്‍ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ട ശേഷമാണ് തിരുനവുക്കരശര്, രാഹുലുമായും തമിഴ്നാട്ടില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ചിദംബരവുമായും ചര്‍ച്ചനടത്തിയത്.
ശശികല സഹായം തേടി കോണ്‍ഗ്രസിനെ സമീപിച്ചുവെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെയാണ് ഡല്‍ഹിയിലെ നേതാക്കളുടെ കൂടിക്കാഴ്ച. പനീര്‍സെല്‍വത്തിന് ബി.ജെ.പിയുടെ പിന്തുണയുള്ളതിനാല്‍ ശശികലയ്ക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കേണ്ടതുണ്ടെന്ന് സംസ്ഥാന നേതാക്കള്‍ ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചു. എന്നാല്‍ പി. ചിദംബരം ശശികലയുമായുള്ള ബന്ധത്തിന് ശക്തമായ എതിര്‍പ്പാണ് പ്രകടിപ്പിച്ചത്. 234 അംഗ തമിഴ്നാട് നിയമസഭയില്‍ കോണ്‍ഗ്രസിന് എട്ട് അംഗങ്ങളാണുള്ളത്. നിലവില്‍ പ്രതിപക്ഷപാര്‍ട്ടിയായ ഡി.എം.കെയുടെ സഖ്യകക്ഷിയാണ് കോണ്‍ഗ്രസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."