തീവ്രവാദബന്ധം: സഊദി ജയിലുകളില്‍ 19 ഇന്ത്യക്കാര്‍
റിയാദ്: നാലു മാസത്തിനിടെ സഊദിയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് 289 പേരെ തീവ്രവാദബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തു. 13 രാജ്യങ്ങളില്‍നിന്നുള്ളവരാണു പിടിയിലായത്. ഇതില്‍ ഇന്ത്യക്കാരും ഉള്‍പ്പെടും.
പിടിയിലായവരില്‍ ഭൂരിഭാഗവും സഊദി പൗരന്മാര് തന്നെയാണ്.
185 സ്വദേശി പൗരന്മാരാണ് ഇക്കാലയളവില്‍ പിടിയിലായത്. യമനികള്‍ 47, സിറിയ 14, പാകിസ്താന്, ഈജിപ്ത് 12 പേര് വീതം, ഇന്ത്യ 6, സുദാന്‍, അമേരിക്ക, ബഹ്റൈന്‍, എത്യോപ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഓരോ പൗരന്മാര് എന്നിങ്ങനെയാണ് അറസ്റ്റിലായത്. തീവ്രവാദ കേസുകള്‍ക്ക് പ്രത്യേക കോടതികളിലാണ് പ്രതികളെ വിചാരണക്കെടുക്കുക.
തീവ്രവാദ കേസുകളില്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം 19 ആയി ഉയര്‍ന്നിട്ടുണ്ട്. ജനറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിനു കീഴിലെ ജയിലുകളില്‍ ആണ് ഇവര്‍ കഴിയുന്നത്.
ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം സഊദിയില്‍ ഇതുവരെ 5,310 പേര് ഭീകരവാദ കേസുകളില്‍ ജയിലുകളില്‍ കഴിയുന്നുണ്ട്. ഇതില്‍ 4,413 പേരും സ്വദേശികളാണ്. 316 യമനികളും 90 പേര് പാകിസ്താനികളും 63 പേര് ഈജിപ്തുകാരുമാണ്.
അമേരിക്ക 5, ഫലസ്തീന് 18, ഇറാന് 9, ബഹ്റൈന്‍ 11, തുര്‍ക്കി 4, ഖത്തര്‍ 1 എന്നിങ്ങനെയാണു തീവ്രവാദ കേസുകളില്‍ പിടിയിലായവരുടെ കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."