അന്താരാഷ്ട്ര നാടകോത്സവത്തിന് തിരശ്ശീല ഉയര്‍ന്നു
തൃശൂര്‍: കേരള സംഗീത നാടക അക്കാദമിയുടെ അന്താരാഷ്ട്ര നാടകോത്സവം തൃശൂരില്‍ തുടങ്ങി. ഭരത് മുരളി ഓപണ്‍ തിയറ്ററില്‍ കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ നഗരഹൃദയത്തില്‍ അന്താരാഷ്ട്ര നിലവാരമുള്ള സാംസ്കാരിക സമുച്ചയം സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഇതിനായി സര്‍ക്കാര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. നാടകമടക്കമുള്ള കലാരൂപങ്ങളുടെ പ്രോത്സാഹനത്തിനായാണ് 70 കോടി രൂപ മുതല്‍മുടക്കില്‍ ഇത്തരമൊരു സമുച്ചയം സ്ഥാപിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണ്‍ കെ.പി.എ.സി ലളിത അധ്യക്ഷയായി. പത്താം പിറന്നാള്‍ ആഘോഷിക്കുന്ന ഇറ്റ്ഫോക്കില്‍ ഇക്കുറി പതിനാറ് വിദേശനാടകങ്ങള്‍ ഉള്‍പ്പെടെ ആറു വേദികളിലായി 32 നാടകങ്ങളാണ് അരങ്ങിലെത്തുക.
ഫെസ്റ്റിവല്‍ ഡയരക്ടര്‍ എം.കെ റെയ്ന ഇറ്റ്ഫോക്കിന്റെ പരിപ്രേക്ഷ്യം അവതരിപ്പിച്ചു. പ്രമുഖനടി സീമാ ബിശ്വാസ് മുഥ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്, ലളിതകലാ അക്കാദമി ചെയര്മാന് നേമം പുഷ്പരാജ്, കലാമണ്ഡലം രജിസ്ട്രാര്‍ സുന്ദരേശന്, ഫെസ്റ്റിവല്‍ ഡയറക്ടര്‍മാരായ രാജീവ്കൃഷ്ണ, എസ്. സുനില്‍കുമാര്‍ പങ്കെടുത്തു. ഉദ്ഘാടന നാടകമായി പാലസ്തീന്റെ ഇയര്‍ സീറോ അരങ്ങേറി. തുടര്‍ന്ന് മഴവില്‍ വര്‍ത്തമാനം അരങ്ങിലെത്തി. ഇന്ന് ഇറാന് നാടകമായ വോയ്സ്ലസ്നസ്, പാലസ്തീന് നാടകം ഇയര്‍ സീറോ, ദ മലയ് മാന്‍ ആന്‍ഡ് ഹിസ് ചൈനീസ് ഫാദര്‍, മുണ്ടു മൊസാര്‍ട്ട് എന്നിവ അരങ്ങിലെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."