കൃത്യസമയത്തു വന്ന വ്യക്തമായ നിരീക്ഷണം
രാജ്യത്ത് വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയും അഭിപ്രായസ്വാതന്ത്ര്യമില്ലായമയും സംവാദങ്ങളിലും മറ്റു വേദികളി ലും ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കെ മാധ്യമങ്ങള്‍ക്കു പൂര്‍ണമായ ആവിഷ്‌കാരസ്വാതന്ത്ര്യമുണ്ടെന്ന സുപ്രിംകോടതിയുടെ നിരീക്ഷണം സ്വാഗതാര്‍ഹമാണ്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 19(1) എ യില്‍ പൗരനുള്ള അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ബലത്തിലാണു മാധ്യമപ്രവര്‍ത്തനം നടക്കുന്നത്.
അതേസമയം, മറ്റു മൂന്നു ജനാധിപത്യസ്തംഭങ്ങള്‍ക്കുമുണ്ടാകുന്ന വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുകയെന്ന കടമകൂടി മാധ്യമങ്ങള്‍ക്കു നടത്തേണ്ടതുണ്ട്. അന്യായങ്ങളെ ചോദ്യം ചെയ്യാനും സമൂഹത്തിന്റെ പ്രതികരണം കൃത്യമായി അധികാരികളിലേയ്ക്ക് എത്തിക്കാനും സാമൂഹ്യസേവനത്തിനും ദേശീയോദ്ഗ്രഥനത്തിനും മാധ്യമങ്ങള്‍ അത്യാവശ്യമാണ്.
വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ പുറത്തുകൊണ്ടുവരുന്ന അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ പലതും നിസ്സാരമായി കാണുകയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ മാനഹാനിക്കേകസ് ചുമത്തി യാഥാര്‍ഥ്യങ്ങളെ കുഴിച്ചു മൂടുകയുമാണു ഇന്നു ചെയ്തുവരുന്നത്. എതിരഭിപ്രായങ്ങള്‍ ഉയര്‍ത്തുന്നവരുടെ കഴുത്തറുത്തും അവര്‍ക്കു നേരേ നിറയോഴിച്ചും അസഹിഷ്ണുത വ്യാപകമാക്കുന്ന സന്ദര്‍ഭത്തിലാണു മാധ്യമസ്വതന്ത്ര്യത്തെ തടസ്സപ്പെടുത്തരുതെന്ന സുപ്രിംകോടതി നിരീക്ഷണം. ഇതിന് അനുകൂലമായ തുടര്‍നടപടികളുണ്ടാകുമെന്നു പ്രതീക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."