വാഹന പണിമുടക്ക് കെ.എസ്.ആര്.ടി.സിയും പങ്കെടുക്കും
തിരുവനന്തപുരം: ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് ബുധനാഴ്ച നടത്തുന്ന മോട്ടോര്‍ വാഹന പണിമുടക്കില്‍ കെ.എസ്.ആര്.ടി.സിയിലെ ഇടത്, കോണ്‍ഗ്രസ് യൂനിയനുകളും പങ്കെടുക്കും. സി.ഐ.ടി.യു, എ.ഐ.ടി.യു.സി സംഘടനകള്‍ പണിമുടക്കിന് കഴിഞ്ഞ ദിവസം തന്നെ നോട്ടിസ് നല്‍കിയിരുന്നു.
ഇന്നലെയാണ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് അനുകൂല സംഘടന രംഗത്തെത്തിയത്. ബി.എം.എസിന് പങ്കാളിത്തം കുറവായതിനാല്‍ പണിമുടക്കില്‍ കെ.എസ്.ആര്.ടി.സിയുടെ പ്രവര്‍ത്തനം നിശ്ചലമാകും. പെട്രോള്‍, ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. സ്വകാര്യ ബസ്, ഓട്ടോ, ടാക്സി, ലോറി എന്നിവ പണിമുടക്കില്‍ പങ്കെടുക്കും. ബി.എം.എസ് ഒഴികെയുള്ള സംഘടനകളാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ ഈ മാസം 30 മുതല്‍ സ്വകാര്യ ബസ് സമരം പ്രഖ്യാപിച്ചിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."